കൊച്ചി: ''ജിമ്മുകൾ വ്യാപകമല്ലാത്ത നാളുകളിൽ മമ്മൂട്ടി ഷൂട്ടിങ്ങിന് ദൂേരക്ക് പോകുേമ്പാൾ സ്യൂട്ട്േകസിൽ മറക്കാതെ സൂക്ഷിക്കുന്നൊരു സാധനമുണ്ട്, രണ്ട് ഡംബൽ. ഇന്ന് അദ്ദേഹത്തിെൻറ എറണാകുളത്തെ പുതിയ വീട്ടിൽ ഒരുവലിയ ഇടംതന്നെ ആധുനിക ജിമ്മാണ്. വർഷത്തിൽ 365 ദിവസവും വർക്കൗട്ടിൽ കണിശക്കാരനാണ് മമ്മൂട്ടി''-തിങ്കളാഴ്ച 69ാം ജന്മദിനത്തിൽ എത്തിനിൽക്കെ നടൻ മമ്മൂട്ടിയുടെ ഫിസിക്കൽ ട്രെയിനറായ വിബിൻ സേവ്യർ മഹാനടെൻറ ഫിറ്റ്നസ് രഹസ്യം വിവരിക്കുന്നു.
ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടി അടുത്തിടെ പങ്കുവെച്ചൊരു ചിത്രം കണ്ടിട്ട് 'സ്വയം കിണറ്റിൽ ചാടാൻ' തോന്നാത്തവരില്ല മലയാളികളിൽ. ഓരോ ജന്മദിനത്തിലും പ്രായം കുറഞ്ഞുവരുകയാണോ എന്ന് കേരളംതന്നെ ആശ്ചര്യം പൂണ്ടു. 2007ൽ 'പഴശ്ശിരാജ'യുടെ ഷൂട്ടിങ്ങോടെയാണ് കാക്കനാട് ഫിറ്റ്നസ് ഫോർ എവർ ജിം ചെയർമാൻ വിബിൻ സേവ്യർ മമ്മൂട്ടിയുടെ ട്രെയിനറായത്.
ചെന്നൈയിൽ താമസിച്ചിരുന്ന കാലത്തുതന്നെ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന പതിവ് മമ്മൂട്ടിക്കുണ്ടെന്ന് വിബിൻ പറയുന്നു. അക്കാലത്ത് വീട്ടിൽ ചെറിയ ജിമ്മുണ്ട്. ഓരോ കാലത്തും ലഭിക്കുന്ന മികച്ച വർക്കൗട്ട് ഉപകരണങ്ങളും സ്വന്തമാക്കും. വ്യായാമം ദിനചര്യയാക്കി മാറ്റിയതാണ് മമ്മൂട്ടിയുടെ രഹസ്യം. ചെറുപ്പക്കാരായ സിനിമനടന്മാർവരെ അക്കാര്യത്തിൽ ഉപേക്ഷ വരുത്തുേമ്പാഴാണ് ഇത്.
ആദ്യകാലത്ത് വൈകീട്ട് ഷൂട്ടിങ് കഴിഞ്ഞുവന്നായിരുന്നു വർക്കൗട്ട്. ഇപ്പോൾ രാവിലെത്തേക്ക് മാറ്റി. ദൂേരക്ക് പോകുേമ്പാൾ താമസിക്കുന്നിടത്ത് സെറ്റുചെയ്യാൻ കഴിയുന്ന ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങി. താമസിക്കാൻ ഹോട്ടൽ അന്വേഷിക്കുേമ്പാൾ ആദ്യം നോക്കുക അവിടുത്തെ ജിമ്മാണ്. ട്രെയിനിങ്ങിന് ആളെ കൂടെ വിടും.
'ഭാസ്കർ ദ റാസ്കൽ' ചെയ്യുേമ്പാൾ രാവിലെ വർക്കൗട്ട് കഴിഞ്ഞ് ഒരുമണിക്കൂർ സൈക്ലിങ്ങും ചെയ്തിരുന്നു. മഴയോ കാറ്റോ എന്തുവന്നാലും അതൊന്നും മുടക്കില്ല. ഐലൻഡ് ഭാഗത്തേക്കാണ് സൈക്കിൾ ചവിട്ടി പോവുക. 'മധുരരാജ'യുടെ സ്റ്റണ്ട് ഹെവി സ്വീക്കൻസിൽ ചെയ്തു. 'മാമാങ്കം' ഷൂട്ടിങ് കാലത്തും ജിമ്മിൽ മെനക്കിട്ടായിരുന്നു പരിശീലനം.
മമ്മൂട്ടിയുടെ ഭക്ഷണക്രമത്തിനും ട്രെയിനർ നൽകുന്നത് ഫുൾ മാർക്ക്. ഓട്സ്, ഓൾവീറ്റ്, പ്രോട്ടീൻ ഫുഡ്, പച്ചക്കറികൾ, രാവിലെ ജ്യൂസുകൾ എന്നിങ്ങനെയാണ് ഭക്ഷണം. നോമ്പുകാലത്താണ് ഇതിൽ അൽപം മാറ്റം ഉണ്ടാകുക. ഒരുസിനിമക്കുവേണ്ടി പട്ടിണി കിടന്ന് സിക്സ്പാക്ക് ആക്കേണ്ടിവരുന്നില്ല.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനായി കൊച്ചിയിൽ ബോളിവുഡ് മസിൽമാൻ സൽമാൻ ഖാൻ വന്നപ്പോൾ മമ്മൂട്ടിയെ കണ്ട് ചോദിച്ചത്, ശരീരം ഇങ്ങനെയെങ്ങനെ പുൾഓൺ ചെയ്യുെന്നന്നാണ് -വിബിെൻറ വാക്കുകൾ.
ഇനി മമ്മൂട്ടിയെപോലെയാകാൻ എന്തുചെയ്യണമെന്ന് ചോദിച്ചാൽ വിബിൻ പറയും ''ഒരുദിവസവും മുടങ്ങാതെ കഴിയുന്ന വർക്കൗട്ടുകൾ ആവർത്തിച്ച് ചെയ്യൂ. അതൊരു ദിനചര്യയാക്കി മാറ്റൂ''.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.