ലാൽ ജോസ് ചിത്രമായ മീശമാധവനിലെ പട്ടാളം പുരുഷു എന്ന കഥാപാത്രം ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. ജെയിംസ് ചാക്കോയാണ് പട്ടാളം പുരുഷു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. 150 ലേറെ ചിത്രങ്ങളിൽ അഭിനയിച്ച ഈ കലാകാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 16 വർഷമാവുകയാണ്. അദ്ദേഹത്തിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് മകൻ ജിക്കു ജെയിംസ് പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
അപ്പൻ ഈ ലോകത്തില്ലെന്ന് പറയുമ്പോൾ പലരും ഞെട്ടലോടെയാണ് കേൾക്കുന്നതെന്നും വര്‍ഷങ്ങള്‍ ഇത്രയായിട്ടും മലയാളികളുടെ മനസില്‍നിന്ന് മാറാതെ നില്‍ക്കുന്നത് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്തതുകൊണ്ടാവാമെന്നും ജെയിംസ് ചാക്കോയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പങ്കുവെച്ച കുറിപ്പിൽ മകൻ ജിക്കു ജെയിംസ് പറയുന്നു.
'ഇന്ന് അപ്പന്റെ ജന്മദിനമാണ്. വര്‍ഷങ്ങള്‍ ഇത്രയുമായിട്ടും മലയാളികളുടെ മനസില്‍നിന്ന് മാറാതെ നില്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ ചെയ്തതുകൊണ്ടാവാം, ഇന്നും അറിയുന്ന പലരും അപ്പന്‍ ഈ ലോകത്തില്ല എന്ന് പറയുമ്പോള്‍ ഞെട്ടുന്നത്. ഈ ലോകത്തോട് വിടപറഞ്ഞിട്ട് 16 കൊല്ലം ആയെങ്കിലും ആളുകളുടെ മനസില്‍ മായാതെ കിടക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍.
ഒരിക്കലും മറക്കാത്ത ഈ കഥാപാത്രങ്ങള്‍ സമ്മാനിച്ച സിനിമയിലെ സുഹൃത്തുക്കളോട് നന്ദി പറയുന്നു. ഈ ലോകത്തുനിന്ന് വിട്ടുപോയെങ്കിലും ഇപ്പോഴും കൂടെയുണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു. സ്വര്‍ഗത്തില്‍ കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്ന ഈ വിഡിയോ പോകുന്നതിനു മുന്നേ തയാറാക്കി എന്ന് വേണം കരുതാന്‍. ലവ് യു അപ്പാ- ജിക്കു കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.