മരിച്ചാലും മറക്കാത്ത സ്നേഹത്തിെൻറ മറ്റൊരു ഉദാഹരണം കാണിച്ചു തരികയാണ് ചലച്ചിത്ര നടി മേഘ്ന രാജ്. അകാലത്തിൽ മറഞ്ഞ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ സാന്നിധ്യം ദൃശ്യമാക്കിക്കൊണ്ട് സീമന്ത ചടങ്ങുകൾ ഒരുക്കിയാണ് മേഘ്ന രാജ് തെൻറ പ്രിയതമനെ ഓർമിച്ചത്.
വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ ചീരുവിെൻറ കട്ടൗട്ടിന് സമീപം നിറവയറുമായിരിക്കുന്ന ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
'എനിക്ക് വളരെ സവിശേഷമായ രണ്ട് പേർ. ഇങ്ങനെയാണ് ഇപ്പോൾ വേണ്ടിയിരുന്നത് ചീരു, ആ രീതിയിൽ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും… എന്നെന്നേക്കും എല്ലായ്‌പ്പോഴും, ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു'–മേഘ്ന ഇൻസ്റ്റയിൽ എഴുതി.
കഴിഞ്ഞ ജൂലൈയിലാണ് കന്നഡ നടനായ ചിരഞ്ജീവി സർജ അന്തരിച്ചത്. മരിക്കുേമ്പാൾ ഭാര്യയായ മേഘ്ന മുന്ന് മാസം ഗർഭിണിയാണെന്ന വാർത്ത ഏവരും ഏറെ ദുഖത്തോടെയാണ് കേട്ടത്. നടെൻറ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന മേഘ്നയുടെ ചിത്രങ്ങൾ ഏവരുടെയും കരളലിയിച്ചിരുന്നു.
കുഞ്ഞിനെ കാത്തിരിക്കുന്ന വേളയിൽ ലോക്ഡൗൺ കൂടി എത്തിയതോടെ കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിച്ചതിൽ ചീരു വളരെ സന്തോഷവാനായിരുന്നു. എന്നാൽ അപ്രതീക്ഷിതമായലായിരുന്നു മരണം രംഗപ്രവേശനം ചെയ്തത്.
ചടങ്ങിെൻറ ഒട്ടുമിക്ക ചിത്രങ്ങളിലും സമീപത്ത് ചീരുവിെൻറ കട്ടൗട്ട് ഉണ്ടായിരുന്നു. ചിരഞ്ജീവിയുടെ സഹോദരനും നടനുമായ ധ്രുവ് സർജയും ഭാര്യ പ്രേരണ ശങ്കറും മറ്റ് കുടുംബാംഗങ്ങളും മേഘ്നക്ക് പിന്തുണയുമായി കൂടെയുണ്ട്.
ചീരുവിെൻറ മരണത്തിന് ശേഷവും ഭർത്താവിനെ കുറിച്ചുള്ള നല്ല നിമിഷങ്ങളും ഓർമകളും അവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. 'നമ്മുടെ കുഞ്ഞ് നമുക്കിടയിലെ ഉദാത്ത സ്നേഹത്തിെൻറ അടയാളമായി നീ എനിക്ക് നൽകിയ വിലപ്പെട്ട സമ്മാനമാണ്'എന്ന് വിശേഷിപ്പിച്ചാണ് ഭർത്താവിെൻറ മരണത്തിന് ഒരാഴ്ചക്ക് ശേഷം മേഘ്ന കുറിപ്പെഴുതിയത്.
ആഴ്ചകൾക്ക് മുമ്പ് താരം ഇരട്ട കുട്ടികൾക്ക് ജന്മം നലകിയതായി വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇത് നിഷേധിച്ച് മേഘ്ന തന്നെ രംഗത്തെത്തുകയായിരുന്നു.
കന്നഡ നടൻ ചിരഞ്ജീവി ജൂൺ ഏഴിനാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. 39 വയസായിരുന്നു. തെന്നിന്ത്യൻ സൂപ്പർ താരം അർജുൻ സർജയുടെ അനന്തരവനും സൂപ്പർ താരം ധ്രുവ സർജയുടെ സഹോദരനുമാണ്. ഇതിനോടകം 22 ചിത്രങ്ങളിൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2009ൽ പുറത്തിറങ്ങിയ വായുപുത്രയാണ് ആദ്യ ചിത്രം. അവസാന ചിത്രമായ ശിവാർജുന ലോക്ഡൗണിന് തൊട്ടുമുമ്പാണ് തിയറ്ററിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.