'കാർപന്റെഴ്സിനെ കേട്ടുവളർന്ന ഞാൻ ഇന്ന് ഓസ്കറുമായി നിൽക്കുന്നു'; പുരസ്കാരവേദിയിൽ എം.എം കീരവാണി

ഓസ്കർ നേടിയ സംഗീത സംവിധായകൻ കീരവാണിയുടെ വാക്കുകൾ കൈയടിയോടെ ഏറ്റെടുത്ത് ഹോളിവുഡ് ഡോൾബി തിയറ്ററിലെ സദസ്. മ്യൂസിക് ബാൻഡായ കാർപന്റെഴ്സിന്റെ സംഗീതം കേട്ടു വളർന്ന താൻ ഇന്ന് ഓസ്കറുമായി നിൽക്കുന്നുവെന്നായിരുന്നു പുരസ്കാരം സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞത്. ഒപ്പം അക്കാദമിക്കും തന്നെ പിന്തുണച്ചവർക്കും നന്ദി പറയാനും മറന്നില്ല.

'അക്കാദമിക്ക് നന്ദി. മ്യൂസിക്കൽ ബാൻഡായ  കാർപന്റെഴ്സിന്റെ സംഗീതം കേട്ടുവളർന്ന താൻ ഇന്ന് ഓസ്കറുമായി നിൽക്കുന്നു. എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഓസ്കർ വേദി. അതുതന്നെയായിരുന്നു സംവിധായകൻ രാജമൗലിയുടേയും തന്റെ കുടുംബത്തിന്റേയും  ആഗ്രഹം. ആർ.ആർ.ആർ വിജയിക്കണം. ഓരോ ഇന്ത്യക്കാരന്റേയും അഭിമാനമായി മാറണം. ഓസ്കർ എന്നെ ലോകത്തിന്റെ മുകളിൽ എത്തിച്ചു' -കീരവാണി ചെറിയ ഗാനത്തിലൂടെ പറഞ്ഞു.

പതിനാല് വർഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ഓസ്കർ എത്തുന്നത്. ആർ.ആർ.ആറിന് കൂടാതെ മികച്ച ഷോർട് ഡോക്യുമെന്‍ററി വിഭാഗത്തിലും ഇന്ത്യ പുരസ്കാരം നേടി. കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ‘ദി എലഫന്‍റ് വിസ്പറേഴ്സ്’ സംവിധാനം ചെയ്തത്.

Tags:    
News Summary - MM Keeravani wins the hearts of the audience with his winning speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.