പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- ലിജോ ജോസ് ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. മോഹൻലാൽ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ കഥയെ കുറിച്ചോ മറ്റ് താരങ്ങളോ കുറിച്ചോ യാതൊരു വിവരവും അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.
ഇപ്പോഴിതാ ഈസ്റ്റർ ദിനത്തിൽ ചിത്രത്തെ കുറിച്ചുള്ള സുപ്രധാന വിവരം പങ്കുവെച്ചിരിക്കുകയാണ് വലിബൻ ടീം. വിഷു ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഔദ്യോഗികമായി പുറത്തുവിടും. ഈസ്റ്റർ ആശംസ നേർന്നുകൊണ്ട് മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒപ്പം സിനിമയുടെ ടൈറ്റിൽ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ഭീമാകാരമായ കാൽപ്പാദങ്ങളാണ് പോസ്റ്ററിലുള്ളത്. പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും മോചനത്തിന്റെയും ഈ ദിവസം ഇതാ ഒരു സുപ്രധാനവിവരം എന്ന് കുറിച്ച് കൊണ്ടാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിലെ മോഹൻലാലിന്റെ ക്യാരക്ടർ പോസ്റ്റർ ഇതുവരെ പുറത്തുവന്നിട്ടില്ല.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് 'മലൈക്കോട്ടൈ വാലിബൻ'. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഒരു ഗുസ്തിക്കാരന്റെ വേഷത്തിലാകും മോഹൻലാൽ എത്തുക എന്നാണ് പുറത്തു വരുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.