സൽമാൻ ഖാന് വധഭീഷണി: ഇ-മെയിലിന്‍റെ ഉറവിടം ബ്രിട്ടനെന്ന് പൊലീസ്

മുംബൈ: കഴിഞ്ഞയാഴ്ച ബോളിവുഡ് താരം സൽമാൻ ഖാനെതിരായ വധഭീഷണി സന്ദേശത്തിന്‍റെ ഉറവിടം ബ്രിട്ടൻ. മുംബൈ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഇ-മെയിലിലായിരുന്നു വധഭീഷണി. ബ്രിട്ടനിലെ മൊബൈൽ നമ്പറുമായാണ് ഇ-മെയിൽ ലിങ്ക് ചെയ്തിരിക്കുന്നത്.

എന്നാൽ ഈ ഐഡിയിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇത് ആരുടെ പേരിൽ രജിസ്റ്റർ ചെയ്തെന്ന് കണ്ടെത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്.

പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സൽമാന്‍റെ വസതിക്ക് മുന്നിൽ തടിച്ചുകൂടരുതെന്ന് ഫാൻസിന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

നേരത്തെയും സൽമാൻ ഖാനെതിരെ വധഭീഷണി ലഭിച്ചിരുന്നു. തുടർന്ന് താരത്തിന് വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. തോക്ക് കൈവശം വെക്കാൻ അനുമതിയും നൽകിയിട്ടുണ്ട്.

സൽമാന് ഭീഷണി ഇ-മെയിലുകൾ അയച്ചതിന് ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയ്, ഗോൾഡി ബ്രാർ, രോഹിത് ഗാർഗ് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കാർ തടഞ്ഞു നിർത്തി വെടിവെച്ചു കൊന്ന പഞ്ചാബ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാലെയുടെ അവസ്ഥ സൽമാനും ഉണ്ടാകുമെന്ന് ഒരു മാസം മുമ്പ് ഭീഷണിക്കത്തും ലഭിച്ചിരുന്നു.

Tags:    
News Summary - Mumbai Police finds British connection in Salman Khan death threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.