മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് േകസിൽ ആര്യൻ ഖാന്‍റെ അറസ്റ്റിനും ജാമ്യത്തിനും പിന്നാലെ ഷാരൂഖ് ഖാന്‍റെ മാനേജൻ പൂജ ദദ്ലാനിക്ക് മുംബൈ പൊലീസിന്‍റെ സമൻസ്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ വിജിലൻസ് സംഘവും പൂജക്ക് സമൻസ് അയച്ചേക്കുമെന്നാണ് വിവരം. കോഴ ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യൽ.
നാർക്കോട്ടിക്സ് കൺേട്രാൾ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘത്തോട് പൂജ കൂടുതൽ സമയം ആവശ്യപ്പെട്ടതായാണ് വിവരം. ഷാരൂഖിന്‍റെ മകൻ ആര്യനെ ഈ മാസം ആദ്യം ബോംബെ ഹൈകോടതി ജാമ്യത്തിൽ വിട്ടിരുന്നു. ഇതിനുശേഷമാണ് കൂടുതൽ പേരെ ചോദ്യം ചെയ്യാൻ എൻ.സി.ബി തയാറെടുക്കുന്നത്.
ലോവർ പാരലിൽവെച്ച് കെ.പി ഗോസാവിയും സാം ഡിസൂസയുമായി പൂജ കൂടിക്കാഴ്ച നടത്തിയതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചതിനെ തുടർന്നാണ് ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അതേസമയം പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഗോസാവിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞയാഴ്ച സാം ഡിസൂസ അറസ്റ്റിൽനിന്ന് സംരക്ഷണം തേടി ബോംെബ ഹൈകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഷാരൂഖ് ഖാന്‍റെ മാനേജറിൽനിന്ന് 50 ലക്ഷം രൂപ ഗോസാവി കൈപ്പറ്റിയെന്നും ശേഷം തുക മടക്കി നൽകിയെന്നും ഡിസൂസ ഹരജിയിൽ പറയുന്നു. കേസിലെ സാക്ഷികളായിരുന്നു ഗോസാവിയും ഡിസൂസയും.
ഒക്ടോബർ മൂന്നിന് ആഡംബര കപ്പലിലെ പരിശോധനക്കിടെയാണ് ആര്യൻ ഖാൻ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിലാകുന്നത്. ഒരു മാസത്തിന് ശേഷമാണ് ആര്യന് ജാമ്യം ലഭിച്ചത്. കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന സമീർ വാങ്കഡെയുമായി ബന്ധപ്പെട്ടും ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.