25 ഗുണ്ടകളെ ഒറ്റക്ക് നേരിടുന്ന സുന്ദരനായ നായക കഥാപാത്രം നല്ല ബോറാണെന്ന് ബോളിവുഡ് അഭിനയപ്രതിഭ നവാസുദ്ദീൻ സിദ്ദീഖി. യൂട്യൂബ് ചാനലിൽ ‘മജ്ലിസ് ഷോ’യിലാണ് അദ്ദേഹം മനസ്സുതുറന്നത്. ‘‘സുന്ദരനായ നായകനിൽ മറ്റൊന്നും നോക്കാതെ നായിക ആകൃഷ്ടയാകും. എന്താണ് അയാളുടെ ജോലിയെന്നോ എവിടന്നാണ് പണം ലഭിക്കുന്നതെന്നോ ഒന്നും പ്രശ്നമല്ല. ആളുകളെ തല്ലുന്നതാണോ പെൺകുട്ടികൾക്ക് ഇഷ്ടമാകാനുള്ള വഴി.
എല്ലാവരെയും രക്ഷിക്കുന്ന, ലോകം രക്ഷിക്കുന്ന നായകൻ! ഞാൻ ജീവിതത്തിൽ അത്തരം ആളുകളെ കണ്ടിട്ടില്ല. എത്ര കാലമായി ഇതുതന്നെ കാണുന്നു. അതുകൊണ്ടുതന്നെ എനിക്ക് അത്തരം റോളുകൾ ഇഷ്ടവുമല്ല. അഭിനയ മികവ് ആവശ്യപ്പെടുന്ന സങ്കീർണ കഥാപാത്രങ്ങൾ ചെയ്യാനാണ് ഇഷ്ടം. സ്വയം പ്രശംസിക്കാത്ത, മറ്റെല്ലാ മനുഷ്യരെയും പോലെ തെറ്റുകൾ പറ്റുന്ന ഇരുണ്ട നിഴലിലുള്ള കഥാപാത്രങ്ങൾ ചെയ്യണം’’ -നവാസുദ്ദീൻ സിദ്ദീഖി പറഞ്ഞു. പതിവ് രീതികൾ പൊളിച്ചെറിഞ്ഞ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ അഭിനയ പ്രതിഭക്ക് അത് പറയാൻ അർഹതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.