നയൻതാരയേയും വിഘ്നേഷ് ശിവനേയും വളഞ്ഞ് ആരാധകർ; അഭ്യർഥനയുമായി നടി

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് ഇരുവർക്കുമുള്ളത്. ദിവസങ്ങൾക്ക് മുമ്പ് ഇരുവരും കുംഭകോണത്തെ ക്ഷേത്രം സന്ദർശിച്ചിരുന്നു. താരങ്ങളെ കാണാൻ വൻ ജനാവലിയാണ് തടിച്ചു കൂടിയത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് തനിക്ക് ചുറ്റും തടിച്ചുകൂടിയ ജനങ്ങളോട് ശാന്തത കൈവിടാതെ സംസാരിക്കുന്ന നടിയുടെ വിഡിയോയാണ്. സമാധാനത്തോടെ പ്രാർഥിക്കാൻ അനുവദിക്കണമെന്നാണ് നയൻസ് ആരാധകരോട് പറഞ്ഞത്.  കൈ കൂപ്പി സംസാരിക്കുന്ന വിഘേനേഷ് ശിവനേയും വിഡിയോയിൽ കാണാം. നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബർ ഒമ്പതിനാണ് നയൻതാരക്കും  വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ ജനിച്ചത്. ഉയിർ, ഉലകം എന്നായിരുന്നു കുഞ്ഞുങ്ങളെ പരിചയപ്പെടുത്തിയത്. ദിവസങ്ങൾക്ക് മുമ്പ് കുഞ്ഞുങ്ങളുടെ യഥാർഥ പേര് വെളിപ്പെടുത്തിയിരുന്നു. ഉയിർ രുദ്രനിൽ എൻ ശിവ, ഉലക ദൈവിക എൻ ശിവ എന്നാണ്  പേര്. കൂടാതെ  നയൻതാരയുടേയും കുഞ്ഞുങ്ങളുടേയും ചിത്രം  വിഘ്നേഷ്  സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

Tags:    
News Summary - Nayanthara and Vignesh Shivan mobbed by fans in temple; actor requests to let them pray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.