ബോളിവുഡ്​ ലഹരികേസ്​; അർജുൻ രാംപാലിന്‍റെ കാമുകിയുടെ സഹോദരൻ മൂന്നാമതും പിടിയിൽ

മുംബൈ: ബോളിവുഡ്​ താരം അർജുൻ രാംപാലിന്‍റെ കാമുകിയുടെ സഹോദരൻ മയക്കുമരുന്ന്​ കൈവശം വെച്ചതിന്​ വീണ്ടും നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോയുടെ പിടിയിൽ. ഗോവയിൽനിന്നാണ്​ ഗബ്രിയേലയുടെ സഹോദരൻ അഗിസിലാവോസ്​ ദിമിത്രിയാദെസിനെ എൻ.സി.ബി പിടികൂടുന്നത്​. നേരത്തേ രണ്ടുതവണ ദക്ഷിണാഫ്രിക്കകാരനായ അഗിസിലാവോസിനെ എൻ.സി.ബി പിടികൂടിയിരുന്നു.

'ലഭിച്ച വിവരത്തിന്‍റെ അടിസ്​ഥാനത്തിൽ മു​ംബൈ എൻ.സി.പിയും ഗോവ സബ്​സോണും നടത്തിയ പരിശോധനയിൽ അഗിസിലാവോസിന്‍റെ വീട്ടിൽനിന്ന്​ ഹാഷിഷ്​ പിടികൂടുകയായിരുന്നു. അഗിസിലാവോസ്​ ഒരു ദക്ഷിണാഫ്രിക്കക്കാരനാണ്. വടക്കൻ ഗോവയിലെ പെൻനെമിൽ വാടകക്കെടുത്ത വില്ലയിലാണ്​ ഇയാളുടെ താമസം' -എൻ.സി.ബി സോണൽ ഡയറക്​ടർ സമീർ വാങ്കഡെ പറഞ്ഞു.

അറസ്റ്റിലായ അഗിസിലാവോസിനെ കോടതിയിൽ ഹാജരാക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്​തു.

ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രജ്​പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരികേസിൽ അഗിസിലാവോസ്​ നേ​രത്തേ അറസ്റ്റിലായിരുന്നു. ലഹരിക്കടത്തിന്‍റെ അന്താരാഷ്​ട്ര മാഫിയയുമായി ഇയാൾക്ക്​ ബന്ധമുണ്ടെന്നായിരുന്നു നിഗമനം. തുടർന്ന്​ ജാമ്യത്തിലിറങ്ങിയ ഇയാളെ വീണ്ടും ഡിസംബറിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട്​ എൻ.സി.ബി ​പിടികൂടുകയായിരുന്നു.

നേരത്തേ, അഗിസിലാവോസിനെ പിടികൂടിയ ശേഷം അർജുൻ രാംപാലിനെയും എൻ.സി.ബി ചോദ്യം ചെയ്​തിരുന്നു. രണ്ടോളം തവണ അർജുൻ എൻ.സി.ബിക്ക്​ മുമ്പിൽ ഹാജരായിരുന്നു. 

Tags:    
News Summary - NCB arrests Arjun Rampals girlfriends brother in drugs case in Goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.