ബംഗളൂരു: മയക്കുമരുന്ന് കൈവശം വെച്ചതിന് നിരവധി ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ച നൈജീരിയൻ നടൻ ബംഗളൂരുവിൽ അറസ്റ്റിൽ. 45കാരനായ ചെക്വുമെൻ മാൽവിനെയാണ് കെ.ജി ഹള്ളി പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
ഇയാളിൽനിന്ന് 15ഗ്രാം എം.ഡി.എം.എ, 250 മില്ലി ഹാഷിഷ് ഓയിൽ, 2500 രൂപയും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. എട്ടുലക്ഷം രൂപയുടെ മയക്കുമരുന്നാണ് ഇയാളിൽനിന്ന് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.
മെഡിക്കൽ വിസയിലാണ് മാൽവിൻ ഇന്ത്യയിലെത്തിയത്. പിന്നീട് മുംബൈയിലെ ന്യൂയോർക്ക് ഫിലിം സിറ്റിയിൽ പഠനതിന് ചേരുകയും അഭിനയം പഠിക്കുകയുമായിരുന്നു. നൈജീരിയയിലെ അംബുജയിലെ അതേ അക്കാദമിയിൽനിന്ന് ആറുമാസത്തെ കോഴ്സ് മാൽവിൻ ചെയ്തിരുന്നു.
മുംബൈയിലെ പഠനത്തിന് ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു ഇയാൾ. 20ഓളം തമിഴ്, മലയാളം, കന്നഡ ചിത്രങ്ങളിൽ മാൽവിൻ വേഷമിട്ടു. വിശ്വരൂപം, സിങ്കം, അന്ന ബോണ്ട്, ദിൽവാലെ, പരമാത്മ തുടങ്ങിയ ചിത്രങ്ങളിൽ മാൽവിൻ അഭിനയിച്ചിട്ടുണ്ട്.
പെട്ടന്ന് പണമുണ്ടാക്കാനാണ് മയക്കുമരുന്ന് വ്യാപരത്തിൽ കണ്ണിയായതെന്ന് മാൽവിൻ പൊലീസിനോട് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തതായും കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.