വിജയ് അല്ല, ടോക്സിക് നായകനാകാൻ ആദ്യം പരിഗണിച്ചത് സൂപ്പർ താരത്തെ, എന്നാൽ നടന്നില്ല; വെളിപ്പെടുത്തി സന്ദീപ് റെഡ്ഡി

ർജുൻ റെഡ്ഡി, കബീർ സിങ്, അനിമൽ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് സന്ദീപ് റെഡ്ഡി വങ്ക. ഈ മൂന്ന് ചിത്രങ്ങളും ഏറെ വിമർശനം സൃഷ്ടിച്ചെങ്കിലും വൻ വിജയമായിരുന്നു. വിജയ് ദേവരകൊണ്ട പ്രധാന വേഷത്തിലെത്തിയ അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പാണ് കബീർ സിങ്. ഷാഹിദ് കപൂറാണ് ഈ ചിത്രത്തിൽ നായകനായി എത്തിയത്. രണ്ട് പതിപ്പും വൻ വിജയമായിരുന്നു

അർജുൻ റെഡ്ഡിക്കായി ആദ്യം പരിഗണിച്ചിരുന്നത് വിജയ് ദേവരകൊണ്ടയെ ആയിരുന്നില്ലത്രേ. അടുത്തിടെ സംവിധായകൻ സന്ദീപ് റെഡ്ഡി നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അല്ലു അർജുനായിരുന്നു തന്റെ മനസിലെന്നും എന്നാൽ അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചില്ലെന്നും സന്ദീപ് പറഞ്ഞു.

' 2011-ൽ അല്ലു അർജുനോട് ഒരു കഥ പറഞ്ഞിരുന്നു. എന്നാൽ ആ സിനിമ നടന്നില്ല. പിന്നീട് അർജുൻ റെഡ്ഡിക്കായി അല്ലു അർജുനെ സമീപിക്കാൻ ആഗ്രഹിച്ചെങ്കിലും അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. ഒരു സുഹൃത്താണ് വിജയ്യെ പരിചയപ്പെടുത്തിയത്. രണ്ടാഴ്ച ശേഷം ഞങ്ങൾ ചിത്രീകരണം ആരംഭിച്ചു. എന്റെ ആദ്യ ചിത്രം അല്ലു അർജുനൊപ്പമാകണമെന്നായിരുന്നു എന്റെ ആഗ്രഹം'- സന്ദീപ് റെഡ്ഡി പറഞ്ഞു

അർജുൻ റെഡ്ഡി നിർമിക്കാൻ ഇടയായ സാഹചര്യവും സംവിധായകൻ വെളിപ്പെടുത്തി. 'നിരവധി നിർമാതാക്കളോട് ഈ ചിത്രത്തിന്റെ തിരക്കഥയുമായി പോയിരുന്നു. എന്നാൽ ഒന്നും ശരിയായില്ല. അവസാനം ഞാൻ തന്നെ ഈ ചിത്രം നിർമ്മിക്കാൻ തീരുമാനിച്ചു'.

ഡിസംബർ ഒന്നിനാണ് അനിമൽ തിയറ്ററുകളിലെത്തിയത്. രൺബീർ കപൂർ, രശ്മിക ബോബി ഡിയോൾ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 100 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഏകദേശം 900 കോടിയാണ് ആഗോളതലത്തിൽ നിന്ന് സമാഹരിച്ചിരിക്കുന്നത്.

Tags:    
News Summary - Not Vijay Deverakonda, but Allu Arjun was Sandeep Reddy Vanga's first choice for Arjun Reddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.