അത്തരം വസ്ത്രങ്ങൾ സൽമാൻ ഖാൻ സെറ്റിൽ അനുവദിക്കില്ല, സ്ത്രീ സുരക്ഷ പ്രധാനം; പലക് തിവാരി

സ്ത്രീ സുരക്ഷക്ക് ഏറെ പ്രധാന്യം നൽകുന്നതാണ് സൽമാൻ ഖാന്റെ സിനിമ സെറ്റുകളെന്ന് നടി പലക് തിവാരി. സ്ത്രീ സുരക്ഷക്ക് പ്രധാന്യം നൽകുന്നതുകൊണ്ട് സെറ്റിൽ വസ്ത്രധാരണത്തിന് പ്രത്യേകം നിയമങ്ങളുണ്ടെന്ന് നടി അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'സെറ്റിൽ മാന്യമായ വസ്ത്രം ധരിക്കണമെന്ന് സൽമാൻ ഖാന് നിർബന്ധമുണ്ട്. കഴുത്ത് ഇറങ്ങി വസ്ത്രങ്ങൾ അദ്ദേഹം അനുവദിക്കില്ല. പലർക്കും സൽമാൻ സാറിന്റെ സെറ്റിലെ വസ്ത്രധാരണത്തെ കുറിച്ച് അറിയില്ല. തന്‍റെ സെറ്റിലെ പെണ്‍കുട്ടികള്‍ എല്ലാം നന്നായി വസ്ത്രം ധരിച്ച് എത്തണമെന്നാണ് സല്‍മാന്‍റെ അഭിപ്രായം.

എല്ലാവർക്കും ഇഷ്ടമുള്ളത് ധരിക്കാം. പക്ഷെ തന്‍റെ സെറ്റില്‍ പെണ്‍കുട്ടികള്‍ സംരക്ഷിക്കപ്പെടണം എന്നാണ് സല്‍മാന്‍ ചിന്തിക്കുന്നത്. പ്രത്യേകിച്ച് പരിചയമില്ലാത്ത കുറേ പുരുഷന്മാര്‍ ഉള്ളയിടത്ത് .പാരമ്പര്യത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നയാളാണ് സല്‍മാന്‍ ഖാന്‍'-  നടി പറഞ്ഞു.

Tags:    
News Summary - Palak Tiwari reveals Salman Khan asked women to avoid wearing low neckline on sets, calls him a 'traditionalist'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.