ഇന്ന് രാജ്യത്തെ മികച്ച നടന്മാരുടെ കൂടെ എണ്ണപ്പെടുന്ന രാജ്കുമാർ റാവുവിന് തന്റെ കരിയറിന്റെ തുടക്കത്തിൽ ഉച്ചഭക്ഷണം ഒരു പാക്കറ്റ് ‘പാർലെ ജി’ ബിസ്കറ്റും ഫ്രൂട്ടിയും.
അവസരം തേടിയുള്ള തന്റെ മുംബൈ കാലത്ത് 18 രൂപ മാത്രം അക്കൗണ്ടിൽ അവശേഷിച്ച സമയമുണ്ടായിരുന്നുവെന്നും, ‘ന്യൂട്ടൺ’ താരം ഓർക്കുന്നു.
അന്ന് ഇനിയെന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോൾ, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സഹപാഠിയുടെ രൂപത്തിൽ ഭക്ഷണമെത്തിയതും അമ്മ അയച്ചുതരുന്ന ചെറിയ പണത്തിൽ നാളുകളോളം പിടിച്ചുനിന്നതുമെല്ലാം രാജ്കുമാർ റാവു കഴിഞ്ഞദിവസം ഒരു അഭിമുഖത്തിൽ ഓർത്തു.
‘മുംബൈയിൽ കഴിയവെ പണം തീരുകയും ഒപ്പം വർക്കൊന്നും ഇല്ലാതിരിക്കുകയും ചെയ്ത ദുരിതസമയമുണ്ടായിരുന്നു തുടക്കത്തിൽ. ആ സമയത്ത് അമ്മ എവിടന്നെങ്കിലും കുറച്ച് പണം സംഘടിപ്പിച്ച് അയച്ചുതരും. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സഹപാഠികളുടെ ഒരു കൂട്ടായ്മ നഗരത്തിലുണ്ടായിരുന്നു. കൈയിലൊന്നും ഇല്ലാതെ വരുമ്പോൾ അവരിലാരെയെങ്കിലും വിളിച്ച് രാത്രി ഭക്ഷണത്തിന് ഒപ്പം ചേരും’ -ഹരിയാനയിലെ ഗുഡ്ഗാവുകാരനായ രാജ്കുമാർ റാവു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.