നടൻ സൽമാൻ ഖാനുമായി പ്രചരിക്കുന്ന പ്രണയ വാർത്തയിൽ പ്രതികരിച്ച് നടി പൂജ ഹെഗ്ഡെ. തന്നെ കുറിച്ച് പുറത്തു വരുന്ന വാർത്തകൾ വായിക്കാറുണ്ടെന്നും ഇപ്പോൾ ശ്രദ്ധ മുഴുവൻ കരിയറിലാണെന്നും നടി ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
' ഈ ജീവിതം ഒരുപാട് ഇഷ്ടപ്പെടുന്നു. കരിയറിനാണ് കൂടുതൽ പ്രധാന്യം നൽകുന്നത്. സിനിമയിൽ ആത്മാർഥമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഇപ്പോഴത്തെ ലക്ഷ്യം വ്യത്യസ്ത നഗരങ്ങളിൽ ജോലി ചെയ്യുക എന്നതാണ്- പൂജ പറഞ്ഞു.
ഞാനും സൽമാൻ സാറും തമ്മിലുള്ള കെമിസ്ട്രി എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷുണ്ട്. അതാണ് സിനിമയിൽ ഏറ്റവും പ്രധാനം. അല്ലു അര്‍ജുന്‍, അഖില്‍, വിജയ്, രണ്‍വീര്‍ സിങ് തുടങ്ങിയ മികച്ച അഭിനേതാക്കൾക്കൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം ലഭിച്ചു -നടി കൂട്ടിച്ചേർത്തു.
സൽമാൻ ഖാൻ, പൂജ ഹെഗ്ഡെ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന കിസി കാ ഭായ് കിസി കാ ജാന്‍ ഏപ്രിൽ 21നാണ് തിയറ്ററുകളിൽ എത്തുന്നത്.ഫര്‍ഹാദ് സംജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെപ്രതീക്ഷയോടെ കാത്തിരിക്കുന്ന സൽമാൻ ചിത്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.