ഷാറൂഖ് ഖാൻ ചിത്രമായ ഡങ്കിയും പ്രശാന്ത് നീൽ - പ്രഭാസ് ചിത്രമായ സലാറും ഒന്നിച്ചെത്തുന്നത് സിനിമ പ്രേമി എന്ന നിലയിൽ തനിക്ക് വളരെ സന്തോഷമാണെന്ന് പൃഥ്വിരാജ്. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവധിദിനത്തിൽ രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒന്നിച്ചെത്തുന്നതിനെ കുറിച്ച് നടൻ വെളിപ്പെടുത്തിയത്.
'സലാർ സിനിമയുടെ പ്രമോഷൻ പദ്ധതിയെ കുറിച്ച് എനിക്ക് അറിയില്ല. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിനിമയുടെ നിർമാതാക്കൾ നിങ്ങളെ നവംബറിൽ അറിയിക്കും. സംവിധായകൻ പ്രശാന്ത് നീലുമായി ബന്ധപ്പെടാറുണ്ട്.
ഒരു സിനിമപ്രേമി എന്ന നിലയിൽ രണ്ടു ചിത്രങ്ങൾ ഒന്നിച്ചെത്തുന്നത് ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. കൂടാതെ എന്നെ ആവേശഭരിതനാക്കുന്നത്, രണ്ട് സൂപ്പർ താരങ്ങളുടേയും ഹിറ്റ് സംവിധായകരുടേയും ചിത്രങ്ങൾ അവധി ആഘോഷവേളയിൽ ഒന്നിച്ച് എത്തുന്നതിലാണ്. വ്യത്യസ്ത കഥ പറയുന്ന ഈ രണ്ട് ചിത്രങ്ങളും ഞാൻ ഉറപ്പായും കാണും. ഇന്ത്യൻ സിനിമയെ ഇതുപോലെ ആഘോഷിക്കാൻ 2023നേക്കാൾ മികച്ചൊരു വർഷമുണ്ടോ- പൃഥ്വരാജ് ചോദിക്കുന്നു.
സലാർ റിലീസിന് തയ്യാറെടുക്കുമ്പോൾ പൃഥ്വിരാജ് ലൂസിഫറിന്റെ രണ്ടാംഭാഗത്തിന്റെ തിരക്കിലാണ്. ഉടൻ തന്നെ മോഹൻലാൽ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്ന് നടൻ വ്യക്തമാക്കി.
പ്രഭാസ് നായകനാവുന്ന സലാറിൽ ശ്രുതി ഹാസനാണ് നായിക. ജഗപതി ബാബു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രവി ബസ്രുർ ആണ് സംഗീത സംവിധാനം. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ ആണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.