അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതിന് നടൻ വിനായകനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇപ്പോഴിതാ വിനായകനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷിബു. ജി. സുശീലൻ. സംസ്കാരം ജന്മനാ കിട്ടുന്നതാണെന്നും വിനായകൻ സിനിമക്കും കേരളത്തിനും അപമാനമാണെന്നും ഷിബു. ജി സുശീലൻ ഫേസ്ബുക്കിൽ കുറിച്ചു.
പ്രതികരണം അസ്ഥാനത്തായിപ്പോയെന്നും ജീവിച്ചിരുന്ന സമയത്ത് ആര് തെറ്റ് ചെയ്താലും നിങ്ങൾക്ക് മുഖത്ത് നോക്കി ചോദിക്കാമായിരുന്നുവെന്നും കൂട്ടിച്ചേർത്തു.കേരളത്തിൽ ഇത് പോലെ സ്നേഹത്തോടെ ജനങ്ങൾക്ക് വേണ്ടി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി നടന്നിരുന്ന ജനനായകനെ ഇങ്ങനെ അവഹേളിച്ചതുകൊണ്ട് എന്ത് നേടിയെന്നും ചോദിക്കുന്നു.
'മിസ്റ്റർ വിനായകൻ...താൻ മലയാള സിനിമക്കും,കേരളത്തിനും തന്നെ അപമാനം ആണല്ലോ ..കഷ്ടം..സംസ്ക്കാരം അത് ജന്മനാൽ കിട്ടുന്നതാണ്.....ബാക്കി വാചകം ഞാൻ പറയുന്നില്ല....ജീവിച്ചിരിക്കുന്ന സമയത്ത് ആര് തെറ്റ് ചെയ്താലും നിങ്ങൾക്ക് മുഖത്തു നോക്കി ചോദ്യം ചെയ്യാമായിരുന്നു.. ഉമ്മൻ ചാണ്ടി സാറും തെറ്റ് ചെയ്തുകാണും.. ഇല്ലെന്ന് ഞാൻ പറയുന്നില്ല.. പക്ഷേ ഇപ്പോൾ താങ്കളുടെ പ്രതികരണം അസ്ഥാനത്തു ആയിപ്പോയി....രാഷ്ട്രീയം ഏതുമാകട്ടെ ജനസമുദ്രമായിരുന്നു അദ്ദേഹത്തിന് യാത്ര നൽകിയത്..ഇവിടെ ഭരിക്കുന്നവർ ആരും തെറ്റ് ചെയ്യാത്തവരാണോ?താൻ ഒരു തെറ്റും ചെയ്യാത്ത പുണ്യാളൻ ആണോ?ജീവിചിരിക്കുമ്പോൾ തന്നെ മുഖത്തുനോക്കി ചോദിക്കൂ..അതാണ് ആണത്തം.. കേരളത്തിൽ ഇത് പോലെ സ്നേഹത്തോടെ ജനങ്ങൾക്ക് വേണ്ടി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി നടന്നിരുന്ന ജനനായകനെ ഇങ്ങനെ അവഹേളിച്ചത് കൊണ്ട് നിങ്ങൾ എന്താ നേടിയത്..നിന്റെ അച്ഛൻ മരിക്കുന്നത്തിന് മുൻപ് എന്ത് ചെയ്തെന്ന് നിനക്കും.. എന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് എന്ത് ചെയ്തെന്ന് എനിക്കും കുടുബത്തിനും അറിയാം.. അത് പോലെ ആണോ ഉമ്മൻചാണ്ടി സർ.. അത് ജനങ്ങൾക്ക് അറിയാം.. അതാണ് മൂന്നു ദിവസമായി കേരളത്തിൽ കണ്ട ജനസമുദ്രം..നിന്നെ തിരുന്നക്കര മൈതാനത്തു കിട്ടിയിരുന്നെങ്കിൽ ജനങ്ങൾ ചവിട്ടി അരച്ചേനെ!....'-ഷിബു. ജി. സുശീലൻ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.