രക്തസമ്മർദ്ദത്തിലെ വ്യതിയാനം; ​രജനികാന്ത്​ ആശുപത്രിയിൽ

ചെന്നൈ: തമിഴ്​ സൂപ്പർ സ്റ്റാർ രജനികാന്ത്​ ആശുപത്രിയിൽ. രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഇദ്ദേഹത്തിന്‍റെ കോവിഡ്​ പരിശോധനഫലം നെഗറ്റീവാണ്​.

വെള്ളിയാഴ്ച രാവിലെയാണ്​ രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. കഴിഞ്ഞ 10 ദിവസമായി ഹൈദരാബാദിൽ ഷൂട്ടിങ്ങിലായിരുന്നു അദ്ദേഹം. സെറ്റിലെ ചിലർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. തുടർന്ന്​ ഡിസംബർ 22ന്​ അദ്ദേഹത്തെയും കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കി. രജനിയുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവാണ്​. എങ്കിലും അദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണെന്നും ആരോഗ്യസ്​ഥിതി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.

ഹൈദരാബാദിൽ രജനിയുടെ പുതിയ ചിത്രമായ 'അണ്ണാത്തെ'യുടെ ഷൂട്ടിങ്ങ്​ പുരോഗമിക്കുന്നതിനിടെ നിരവധി പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. തുടർന്ന്​ ഷൂട്ടിങ്​ നിർത്തിവെക്കുകയും ചെയ്​തിരുന്നു. തുടർന്നാണ്​ രജനിയെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കിയത്​. രജനികാന്തിന്​ കോവിഡ്​ ലക്ഷണങ്ങളൊന്നുമില്ല. 

Tags:    
News Summary - Rajinikanth admitted to hospital over blood pressure fluctuations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.