രജനികാന്തിന്റെ പേരോ ചിത്രമോ ശബ്ദമോ അനുമതിയില്ലാതെ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി നടൻ

 പേര്, ശബ്ദം, ചിത്രം എന്നിവ അനുമതിയില്ലാതെ ഉപയോഗിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് നടൻ രജനികാന്ത്. പൊതുനോട്ടീസിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നടന്റെ വ്യക്തിത്വ അവകാശങ്ങൾ ലംഘിക്കുന്നവർക്കെതിരെ സിവിൽ, ക്രിമിനൽ നടപടിയെടുക്കുമെന്ന്   രജനിയുടെ അഭിഭാഷകൻ സുബ്ബയ്യ ഇളംഭാരതി പുറത്തുവിട്ട നോട്ടീസിൽ പറയുന്നു.

രജനികാന്തിന്റെ വ്യക്തിത്വം,പേര്,ശബ്ദം, ചിത്രം തുടങ്ങിയവ വാണിജ്യപരമായി ഉപയോഗിക്കാൻ നടന് മാത്രമേ അവകാശമുള്ളു. നിരവധി പ്ലാറ്റ്ഫോമുകളും മാധ്യമങ്ങളും ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കളും അദ്ദേഹത്തിന്റെ പേരും ശബ്ദവും ചിത്രങ്ങളും പൊതുജനങ്ങൾക്കിടയിൽ ജനപ്രീതി സൃഷ്‌ടിക്കാനും അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാനും മറ്റുമായി ദുരുപയോഗം ചെയ്യുന്നുണ്ട്. നടന്റെ പേര്, ചിത്രം, ശബ്ദം തുടങ്ങിയവയുടെ അനധികൃത ഉപയോഗം പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പവും വഞ്ചനയും സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് നോട്ടീസിൽ പറയുന്നു.

ഇന്ത്യൻ സിനിമയിൽ പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സിനിമയിലെ, ഏറ്റവും ആഘോഷിക്കപ്പെട്ട നടന്മാരിൽ ഒരാളാണ് രജനികാന്ത്.  പതിറ്റാണ്ടുകളായി വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന് വലിയ ആരാധകവൃന്ദമുണ്ട്. അദ്ദേഹത്തിന്റെ പ്രശസ്തിക്കോ വ്യക്തി എന്ന നിലയിലോ എന്തെങ്കിലും കേടുപാടുകൾ ഉണ്ടാകുന്നത് എന്റെ കക്ഷിക്ക് വലിയ നഷ്ടമുണ്ടാക്കും' - രണ്ടു പേജുള്ള നോട്ടീസിൽ പറയുന്നു.

Tags:    
News Summary - Rajinikanth issues notice warning criminal proceedings against exploitation of his personality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.