'മദ്യപാനം ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്, ആ ശീലമില്ലായിരുന്നെങ്കിൽ നല്ല മനുഷ്യനും മികച്ച നടനുമാകുമായിരുന്നു'-രജനികാന്ത്

 മദ്യപാനശീലമില്ലായിരുന്നെങ്കിൽ താൻ നല്ല മനുഷ്യനും മികച്ച നടനുമാകുമായിരുന്നെന്ന് രജനികാന്ത്. ഏറ്റവും പുതിയ ചിത്രമായ ജയിലറിന്റെ ഓഡിയോ ലോഞ്ചിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ സ്ഥിരമായി മദ്യപിക്കരുതെന്ന് ആരാധകരെ ഉപദേശിക്കുകയും ചെയ്തു.

'മദ്യപാനം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ്.  മദ്യപാനം ഇല്ലായിരുന്നുവെങ്കില്‍ ജീവിതത്തില്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയുമായിരുന്നു. ഞാൻ ഇന്നത്തേതിനെക്കാള്‍ വലിയ താരമായേനെ'- അദ്ദേഹം പറഞ്ഞു.

അതേസമയം മദ്യപാനത്തെ കുറിച്ച് രജനികാന്ത് പറഞ്ഞ് വാക്കുകൾ ചെറിയ വിവാദമായിട്ടുണ്ട്. സ്ഥിരമായി മദ്യപിക്കരുത്, എന്നാൽ വല്ലപ്പോഴും പാർട്ടികളിൽ മദ്യപിക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വർഷങ്ങൾക്ക് മുൻപ് രജനികാന്ത് മദ്യപാനം ഉപേക്ഷിച്ചിരുന്നു.

രജനി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ. നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 10നാണ് തിയറ്ററുകളിൽ എത്തുന്നത്. തമന്നയാണ് നായിക. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. മോഹൻലാലും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്.

Tags:    
News Summary - Rajinikanth Opens Up About his old drinking habits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.