മൂന്ന് പതിറ്റാണ്ടിന് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിച്ചെത്തുന്ന ചിത്രമാണ് വേട്ടയാൻ. ജയ് ഭീം സംവിധായകൻ ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 10 ആണ് തിയറ്ററുകളിലെത്തുന്നത്. സത്യദേവ് എന്ന കഥാപത്രത്തെയാണ് ബിഗ് ബി അവതരിപ്പിക്കുന്നത്.
വേട്ടയാൻ ചിത്രം റിലീസിന് തയാറെടുക്കുമ്പോൾ ബച്ചനുമായി ബന്ധപ്പെട്ട ഒരു സംഭവം വെളിപ്പെടുത്തുകയാണ് രജനികാന്ത്. നടന്റെ ഏറ്റവും മോശം കാലത്തെക്കുറിച്ചായിരുന്നു രജനി വേട്ടയാന്റെ ഓഡിയോ ലോഞ്ചിൽ പറഞ്ഞത്.
'അമിതാഭ് ജി അന്ന് സിനിമകൾ നിർമിക്കുന്ന സമയമായിരുന്നു. വലിയ നഷ്ടങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. അന്ന് സെക്യൂരിറ്റിക്ക് പോലും കൃത്യമായി കൂലി കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. കട ബാധ്യതയെ തുടർന്ന് അദ്ദേഹത്തിന്റെ ജുഹുവിലെ വീട് പൊതുലേലത്തിൽവെച്ചു. അന്ന് ബോളിവുഡ് മുഴുവനും അദ്ദേഹത്തെ നോക്കി പരിഹസിച്ച് ചിരിച്ചു.
എന്നാൽ മൂന്ന് വർഷംകൊണ്ട് നഷ്ടപ്പെട്ടു പോയതെല്ലാം അദ്ദേഹം തിരിച്ചു പിടിച്ചു. ജുഹുവിലെ വീടിനൊപ്പം അതെ സ്ട്രീറ്റിൽ പുതിയ മൂന്ന് വീടുകൾ കൂടി വാങ്ങി. അദ്ദേഹം എല്ലാവർക്കും മാതൃകയാണ്. ഇപ്പോൾ 82 വയസായി. ഇപ്പോഴും ഒരു ദിവസം 10 മണിക്കൂർ ജോലി ചെയ്യുന്നുണ്ട്. കഠിനപ്രയത്നത്തിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ ഇന്നു കാണുന്ന ബച്ചനായത്'- രജനികാന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.