താൻ ഇസ്​ലാം സ്വീകരിച്ചിട്ടില്ലെന്ന്​ നടി രാഖി സാവന്ത്​; തന്‍റെ ഭർത്താവിനെ ചിലർ തട്ടിയെടുത്തെന്നും ആരോപണം

വിവാദ സെലിബ്രിറ്റി രാഖി സാവന്ത്​ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്​. താൻ ഇസ്​ലാം സ്വീകരിച്ചിട്ടില്ലെന്നാണ്​ ഇപ്പോൾ അവരുടെ വാദം. നേരത്തേ ഇസ്​ലാം സ്വീകരിച്ചെന്ന്​ അവകാശപ്പെട്ട രാഖി മക്കയിൽപ്പോയി ഉംറയും ചെയ്തിരുന്നു. തന്‍റെ ഭർത്താവിനെ ചിലർ തട്ടിയെടുത്തെന്ന പുതിയ ആരോപണവും മുൻ ബിഗ്​ബോസ്​ മത്സരാർഥി ഉന്നയിച്ചിട്ടുണ്ട്​.

ശിരോവസ്ത്രം ധരിച്ച് മദീനയിൽ നിൽക്കുന്ന ചിത്രങ്ങൾ രാഖി തന്നെയാണ് നേരത്തേ​ എക്സിൽ പങ്കുവെച്ചത്​. മദീനയിലെ ഹോട്ടൽ മുറിയിൽ നിന്നുള്ള മസ്ജിദുന്നബവിയുടെ ചിത്രങ്ങളും രാഖി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ‘അസ്സലാമു അലൈക്കും. ആദ്യമായി ഉംറ ചെയ്യാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഞാനിന്ന്. ഇവിടെയെത്തിയതിൽ വളതെയധികം ആഹ്ലാദം തോന്നുന്നു. നിങ്ങളുടെ പ്രാർഥനകളിൽ എന്നെ ഉൾപ്പെടുത്തുക. ഞാനും നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കും.’ -എന്നാണ് ഫോട്ടോ പങ്കുവെച്ച് രാഖി കുറിച്ചത്. മാസങ്ങളായി മനസിൽ കൊണ്ടുനടന്ന ആഗ്രഹമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്നും രാഖി പറഞ്ഞു.

ആദിൽ ഖാൻ ദുറാനിയുമായുള്ള പ്രണയത്തിനു ശേഷമാണ് രാഖി ഇസ്‍ലാം മതം സ്വീകരിച്ചത്. ഫാത്തിമ എന്ന് പേര് മാറ്റുകയും ചെയ്തു. എന്നാൽ രണ്ടുപേരും പിന്നീട്​ വേർപിരിഞ്ഞതായും വാർത്തകൾവന്നിരുന്നു. ആദിലിന്റെ വിവാഹേതര ബന്ധവും ലൈംഗിക പീഡനവും ശാരീരിക മർദനവുമാണ് പിരിയാൻ കാരണമെന്നാണ് രാഖി പറഞ്ഞത്.

പുതിയ വെളിപ്പെടുത്തലിൽ രാഖി പറയുന്നത്​ താൻ ഇസ്​ലാം സ്വീകരിച്ചില്ല എന്നാണ്​. ആദിൽ ഖാൻ ദുറാനിയുമായി വിവാഹ മോചനം നേടിയില്ല എന്നും തന്‍റെ ഭർത്താവിനെ ചില സ്​ത്രീകൾ തട്ടിക്കൊണ്ട്​ പോയതാണെന്നും അവർ പറഞ്ഞു. ഇതിനിടെ രാഖിയെ വിമർശിച്ച്​ മുൻ ബിഗ്​ബോസ്​ ജേതാവ്​ ഗൗഹർ ഖാൻ രംഗത്തുവന്നു. ‘ലോക തോൽവികൾ ഇസ്​ലാം സ്വകരിക്കുകയും മഹത്തായ തീർഥാടനത്തെ തമാശയാക്കുകയും ചെയ്യുകയാണ്​’ എന്നാണ്​ ഗൗഹർ പ്രതികരിച്ചത്​.

Tags:    
News Summary - Rakhi Sawant denies accepting Islam post Umrah, netizens demand action against her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.