മുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ പിന്തുണക്കുന്നതിന്റെ പേരിൽ തനിക്ക് ലോറൻസ് ബിഷ്‍ണോയ് ഗ്യാങ്ങിന്റെ വധഭീഷണി ലഭിച്ചതായി നടി രാഖി സാവന്തിന്റെ വെളിപ്പെടുത്തൽ. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം അയച്ചതെന്ന് മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തിയ രാഖി സാവന്ത്, മെയിൽ വായിച്ച് കേൾപ്പിക്കുകയും ചെയ്തു. എന്നാൽ, പൊലീസിൽ പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ പറഞ്ഞു.
‘സൽമാൻ ഖാന് വേണ്ടി സംസാരിച്ചാൽ കൊലപ്പെടുത്തുമെന്നാണ് അവർ പറയുന്നത്. എന്നാൽ, ഞാൻ സൽമാന് വേണ്ടി സംസാരിച്ചുകൊണ്ടേയിരിക്കും. കാരണം, എന്റെ മാതാവിന് അസുഖമായപ്പോൾ സഹായിച്ചത് അദ്ദേഹമാണ്. 50 ലക്ഷം രൂപയാണ് സൽമാൻ മാതാവിന് വേണ്ടി ചെലവിട്ടത്’, രാഖി പറഞ്ഞു.
പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ ബിഷ്‍ണോയ് ഗ്യാങ് സൽമാൻ ഖാന് നേരെ വധഭീഷണി മുഴക്കുകയും താരത്തിന്റെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.