രൺബീർ കപൂർ, ബോബി ഡിയോൾ, രശ്മിക എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് അനിമൽ. ഡിസംബർ 1ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രത്യേക ടീസർ ദുബൈയിലെ ബുര്‍ജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. താരങ്ങളായ രൺബീർ കപൂറിന്റേയും ബോബി ഡിയോളിന്റേയും നിർമാതാവ് ഭൂഷൺ കുമാറിന്റേയും സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്റെ പ്രത്യേക ലേസർ ഷോ.ബുര്‍ജ് ഖലീഫയില്‍ നിന്നുള്ള ടീസറിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അടുത്തിടെ ന്യൂയോർക്ക് ടൈം സ്ക്വയറിലും ചിത്രത്തിന്റെ ടീസർ പ്രദർശിപ്പിച്ചിരുന്നു
അര്‍ജുന്‍ റെഡ്ഡി, ആദിത്യ വർമ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് അനിമൽ. രൺബീർ കപൂർ നായകനായി എത്തുന്ന ചിത്രത്തിൽ ക്രൂരനായ വില്ലൻ കഥാപാത്രത്തെയാണ് ബോബി ഡിയോൾ അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയാണ് നായിക. അനില്‍ കപൂര്‍,തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് താരങ്ങൾ.
ഒക്ടോബര്‍ 11 നായിരുന്നു ചിത്രത്തിന്‍റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങിയത്. ‘ഹുവാ മെയിന്‍’ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിൽ ട്രെൻഡിങ്ങായിരുന്നു. അമിത് റോയ് ഛായാഗ്രഹകണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡിയാണ്. പ്രീതം, വിശാല്‍ മിശ്ര,മനാന്‍ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്,ജാനി,അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍,രാമേശ്വര്‍,ഗൌരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ് അനിമലില്‍ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.
ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് 'അനിമൽ' നിർമ്മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായി 2023 ഡിസംബര്‍ 1‑ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. വാര്‍ത്ത പ്രചാരണം : ടെന്‍ ഡിഗ്രി നോര്‍ത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.