2022 നവംബർ ആറിനാണ് താരങ്ങളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും മകൾ ജനിക്കുന്നത്. റാഹ എന്നാണ് കുഞ്ഞിന്റെ പേര്. ജനനം മുതലെ കുഞ്ഞ് റാഹ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്.
ഇപ്പോഴിതാ ആരാധകരുടെ ഇടയിൽ ചർച്ചയാവുന്നത് മകള കുറിച്ച് രൺബീർ പറഞ്ഞ വാക്കുകളാണ്. റാഹയെ കാണാൻ ആലിയയെ പോലെയാകണമെന്നും എന്നാൽ ആ സ്വഭാവം കിട്ടരുതെന്നുമാണ് പറയുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'റാഹയെ കാണാൻ ആലിയയെ പോലെയാകണമെന്നാണ് ആഗ്രഹം. കാരണം സുന്ദരിയായിരിക്കും. എന്നാൽ മകൾക്ക് ആലിയയുടെ സ്വഭാവം കിട്ടരുത്.എന്നെ പോലെയായിരിക്കണം. കാരണം ആലിയ ഒരുപാട് സംസാരിക്കുന്ന ആളാണ്. വീട്ടിൽ ഒരുപോലെ സംസാരിക്കുന്ന രണ്ട് സ്ത്രീകളുണ്ടെങ്കിൽ എനിക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. റാഹ എന്നെപ്പോലെ അൽപം ശാന്തമായ ആളായിരിക്കണം. അപ്പോൾ നമുക്ക് രണ്ടുപേർക്കും ആലിയയെ നിയന്ത്രിക്കാൻ കഴിയും'- രൺബീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.