ബോളിവുഡിന്റെ വിവാദ നായികയാണ് നടി കങ്കണ രണാവത്. ആരാധകരെപ്പോലെതന്നെ ധാരാളം വിമർശകരും നടിക്കുണ്ട്. ഇപ്പോഴിതാ നടിയുടെ കുട്ടിക്കാലെത്ത ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കങ്കണയുടെ ഫാൻസ് പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. പിന്നീട് താരം തന്നെ ചിത്രം തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവയ്ക്കുകയായിരുന്നു.
സ്‌കൂൾ യൂണിഫോം അണിഞ്ഞ് ചിത്രത്തിനായി പോസ് ചെയ്യുന്ന കുഞ്ഞ് കങ്കണയെ ചിത്രത്തിൽ കാണാം. തന്റെ നാട്ടിലുള്ള സ്റ്റുഡിയോയിൽ പോയി ഫൊട്ടൊയെടുക്കാൻ ക്ലാസ്സിൽ നിന്ന് പറയാതെ പോയ കാര്യവും കങ്കണ ചിത്രത്തോടൊപ്പം കുറിച്ചു. ‘ശർമ അങ്കിളിന്റെ സ്റ്റുഡിയോയിൽ പോയി ഫൊട്ടൊയെടുക്കാൻ ഞാൻ ക്ലാസ്സിൽ നിന്ന് മുങ്ങുമായിരുന്നു. ചിത്രങ്ങൾ പകർത്താൻ അങ്കിൾ എന്നെ പ്രോത്സാഹിപ്പിക്കും. സ്റ്റുഡിയോയിൽ എന്റെ വലിയ ചിത്രങ്ങൾ വയ്ക്കും, അവിടെ വരുന്നവർ എന്നെ കുറിച്ച് സംസാരിക്കും’-കങ്കണ കുറിച്ചു.
പല ട്വീറ്റുകളിലായി നിരവധി ചിത്രങ്ങൾ കങ്കണ പങ്കുവച്ചു. ‘ഈ ചിത്രങ്ങളെല്ലാം പകർത്തിയത് ശർമ അങ്കിളാണ്. അദ്ദേഹം എന്നെയോർത്ത് ഒരുപാട് അഭിമാനിക്കുന്നുണ്ട്’-കുട്ടികാല ചിത്രങ്ങൾക്കു പുറമെ സഹോദരന്റെ വിവാഹത്തിനു പകർത്തിയ ചിത്രവും കങ്കണ പങ്കുവച്ചു.
നേരത്തേ സംവിധായകൻ രാജമൗലിക്ക് പിന്തുണ പ്രഖ്യാപിച്ച് കങ്കണ രംഗത്ത് എത്തിയിരുന്നു. ഇന്ത്യയോട് കൂറുള്ള സംവിധായകനാണ് രാജമൗലിയെന്നും, ദേശസ്‌നേഹം ഉയര്‍ത്തിപ്പിടിക്കുന്ന സിനിമകളാണ് അദ്ദേഹം ചെയ്തിട്ടുള്ളതെന്നും കങ്കണ പറഞ്ഞു. എന്നിട്ടും ജനങ്ങള്‍ എന്തിനാണ് അദ്ദേഹത്തെ വിമര്‍ശിക്കുന്നതെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും താരം പറഞ്ഞു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
‘എനിക്കറിയാം എന്ത് വിവാദമാണ് അദ്ദേഹം ഉണ്ടാക്കിയതെന്ന്. അദ്ദേഹം ഈ രാജ്യത്തെ സ്‌നേഹിച്ചു. ഈ നാടിനോട് കൂറും, കടപ്പാടും ഉള്ളവനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ അവര്‍ക്ക് അയാള്‍ വിവാദനായകനാണ്. പക്ഷെ ഈ രാജ്യത്തെ ജനങ്ങള്‍ തന്നെ അദ്ദേഹത്തെപ്പോലൊരു മനുഷ്യന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് ലജ്ജ തോന്നുന്നു.
എന്തിനാണ് ലോകം അദ്ദേഹത്തെ വിവാദനായകനാക്കി മുദ്ര കുത്തുന്നത്. എന്ത് വിവാദമാണ് അയാളുണ്ടാക്കിയത്. ബാഹുബലി പോലൊരു സിനിമയിറക്കി നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെ ലോകം മുഴുവന്‍ എത്തിച്ചതാണോ അയാള്‍ ചെയ്ത തെറ്റ് , അതോ ആര്‍.ആര്‍.ആറിലൂടെ ദേശസ്‌നേഹം ഉയര്‍ത്തിപ്പിടിച്ചതോ?
‘ധാക്കട്’ ആണ് കങ്കണയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. കങ്കണയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘എമർജെൻസി’യാണ് താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തിൽ ഇന്ദിര ഗാന്ധിയായാണ് കങ്കണ വേഷമിടുന്നത്. ‘തേജ്’ എന്ന ചിത്രവും കങ്കണയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.