അനുവാദം ഇല്ലാതെ തന്റെ ഫോട്ടോ എടുത്തയാളുടെ മുഖത്തടിച്ച് ബോളിവുഡ് നടി രേഖ. മുംബൈയിൽ ഒരു അവാർഡ് വിതരണ ആഘോഷത്തിനിടെയാണ് സംഭവം. ഫാഷൻ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്‌ക്കൊപ്പം പോസ് ചെയ്യുന്നതിനിടെ ഒരാള്‍ അരികിലെത്തുകയായിരുന്നു. അയാളുടെ ഒപ്പം ഫോട്ടോക്ക് പോസ് ചെയ്ത ശേഷം തമാശക്കാണ് താരം യുവാവിന്‍റെ മുഖത്തടിക്കുന്നതെന്നാണ് വിഡിയോയിൽനിന്ന് വ്യക്തമാകുന്നത്
സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഭയാനിയാണ് സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ചെറു പുഞ്ചിരിയോടെയാണ് യുവാവിന്‍റെ മുഖത്ത് രേഖ തല്ലുന്നത്. യുവാവും അതിനെ സൗഹാർദ്ദത്തോടെയാണ് എടുത്തത്. പങ്കുവയ്ക്കപ്പെട്ട് നിമിഷ നേരം കൊണ്ട് വിഡിയോ വൈറലായി. നിരവധി പേരാണ് വിഡിയോയ്‌ക്ക് കമന്റുമായി എത്തിയത്. അടി ലഭിച്ചയാള്‍ ഭാഗ്യവാനാണെന്നും രേഖജിയുടെ സ്പര്‍ശമനമേറ്റയാള്‍ ഭാഗ്യം ചെയ്തവനാണ് എന്ന് തുടങ്ങി കമന്റുകളുടെ പെരുമഴയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.