ഞങ്ങള്‍ വലിയൊരു സിനിമ മേഖലയുടെ ഭാഗം,നിരോധനം വന്നാല്‍ ഞാന്‍ എല്ലാ പടത്തിലും കയറി അഭിനയിക്കും -റിയാസ് ഖാന്‍

മിഴ് സിനിമയിൽ അന്യഭാഷാ താരങ്ങൾ വേണ്ടെന്നുളള ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ പ്രസ്താവനക്കെതിരെ നടൻ റിയാസ് ഖാൻ. തങ്ങൾ ഇന്ത്യൻ സിനിമയിലെ താരങ്ങളാണെന്നും നിരോധന വന്നാൽ എല്ലാ ചിത്രങ്ങളിലും കയറി അഭിനയിക്കുമെന്നും റിയാസ് ഖാൻ പറഞ്ഞു. ഷില എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ്മീറ്റിലാണ് ഇക്കാര്യം പറഞ്ഞത്.

'ഞാൻ മലയാളിയാണ്. പഠിച്ചതും വളർന്നതും തമിഴ്നാട്ടിലാണ്. വിവാഹം കഴിച്ചതും തമിഴ്നാട്ടിൽ നിന്നാണ്. ഞാൻ മുസ്ലീമും അവൾ ഹിന്ദുവുമാണ്. ഇപ്പോൾ ഞങ്ങൾ എന്തു ചെയ്യണം. ഞാൻ ഭാര്യയെവിട്ട് ഇവിടെ വന്നു നിൽക്കണോ. വൈഫ് തമിഴ്നാട്ടിൽ നിന്നാൽ മതിയോ. അതൊന്നും നടക്കുന്ന കാര്യമല്ല.

അങ്ങനെ എങ്കില്‍ രജനികാന്ത് അഭിനയിക്കുന്ന ജയിലര്‍ എന്ത് ചെയ്യും. അതില്‍ മോഹന്‍ലാല്‍ സാര്‍ ഉണ്ട്. വേറെയും കുറേ അഭിനേതാക്കള്‍ ഉണ്ട്. ലിയോ എന്ത് ചെയ്യും. സഞ്ജയ് ദത്ത് ഇല്ലേ. ഞങ്ങള്‍ വലിയൊരു സിനിമ മേഖലയുടെ ഭാഗമാണ്. വലിയൊരു ഫാമിലിയാണ്. ഇന്ത്യന്‍ സിനിമാ അഭിനേതാക്കളാണ് ഞങ്ങൾ. അങ്ങനെ നിരോധനം വന്നാല്‍, ഞാന്‍ എല്ലാ പടത്തിലും കയറി അഭിനയിക്കും'- റിയാസ് ഖാൻ  വ്യക്തമാക്കി.

തമിഴ് സിനിമയില്‍ അന്യഭാഷാ താരങ്ങള്‍ വേണ്ട, തമിഴ് അഭിനേതാക്കള്‍ മാത്രം മതിയെന്ന് തമിഴ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌സി അറിയിച്ചത്. തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടില്‍ മാത്രം നടത്തണമെന്ന് തുടങ്ങിയ   ചില നിര്‍ദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്.

Tags:    
News Summary - Riyaz Khan Slams About Fefsi New Rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.