നടൻ സൽമാൻ ഖാന്റെ ഏറ്റവും അടുത്ത സുഹൃത്താണ് സംവിധായകനും നിർമാതാവുമായ നിഖിൽ അദ്വാനി. എന്നാൽ സൽമാനുമായി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കുകയാണ് സംവിധായകൻ. സമ്മർദ്ദം സഹിക്കാൻ കഴിയാത്തതുകൊണ്ടാണ് സൽമാനുമായി സിനിമ ചെയ്യാത്തത് എന്നാണ് പറയുന്നത്. താൻ സമാധാനത്തോടെ ഉറങ്ങാൻ ആഗ്രഹിക്കുന്നെന്നും എന്നാൽ അങ്ങനെയൊരു ചിത്രം സംഭവിക്കുകയാണെങ്കിൽ സന്തോഷമാണെന്നും സംവിധായകൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സൽമാൻ ചിത്രങ്ങൾ നൽകുന്ന ഭാരം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സൽമാൻ ഖാൻ ചിത്രങ്ങൾ ബോക്സോഫീസിൽ 300 കോടി നേടേണ്ടതുണ്ട്. ഏതെങ്കിലുമൊരു ചിത്രം 300 കോടിക്ക് താഴെപോയാൽ അദ്ദേഹത്തിന് പ്രശ്നമാകും. എനിക്ക് അത്രയും വലിയ ഭാരം ഏറ്റെടുക്കാൻ കഴിയില്ല. രാത്രി വളരെ സമാധാനത്തോടെ ഉറങ്ങാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. 300 കോടി സിനിമയുടെ ഭാരം ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ഇഷ്ടമുള്ള സിനിമകൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ സൽമാനെ വളരെയധികം സ്നേഹിക്കുന്നുണ്ട്. പക്ഷെ 300-400 കോടി രൂപയുടെ ആ സമ്മർദ്ദം എനിക്ക് വേണ്ട . അത് സംഭവിക്കുകയാണെങ്കിൽ, കൊള്ളാം, പക്ഷേ എനിക്ക് ആ സമ്മർദ്ദം ആവശ്യമില്ല'- നിഖിൽ അദ്വാനി പറഞ്ഞു.
വേദയാണ് നിഖിൽ അദ്വാനിയുടെ ഏറ്റവും പുതിയ ചിത്രം. ജോൺ എബ്രഹാമാണ് ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഷര്‍വരി, തമന്ന, അഭിഷേക് ബാനര്‍ജി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഷര്‍വാരിയാണ് ചിത്രത്തിലെ നായിക. ജാതിയുടെ പേരില്‍ നേരിടുന്ന അടിച്ചമര്‍ത്തലിനെതിരെ ധൈര്യപൂര്‍വ്വം പൊരുതുന്ന പെണ്‍കുട്ടി ആയാണ് ഷര്‍വരി ചിത്രത്തില്‍ എത്തുന്നത്. ആഗസ്റ്റ് 15-നാണ് ചിത്രം റിലീസിനെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.