കോവിഡിന് ശേഷം ഹിന്ദി സിനിമാ മേഖലക്ക് അത്രനല്ല കാലമല്ല. റിലീസിനെത്തിയ സൂപ്പർ താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങൾ തിയറ്ററുകളിൽ തകർന്ന് അടിഞ്ഞിരുന്നു. ഹിന്ദി സിനിമയുടെ പരാജയങ്ങൾക്ക് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് സൽമാൻ ഖാൻ. നല്ല ചിത്രങ്ങളാണ് വരുന്നതെന്നും എന്നാൽ ഈ ചിത്രങ്ങൾക്ക് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിയുന്നില്ലെന്നുമാണ് നടൻ പറയുന്നത്. ഇതാണ് ബോക്സോഫീസിൽ പരാജയപ്പെടാനുള്ള കാരണം.
'ഹിന്ദി സിനിമകൾ വേണ്ടവിധം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ഞാൻ പറയുന്നു. ഇന്നത്തെ സിനിമാ പ്രവർത്തകർ വ്യത്യസ്തമായ രീതിയിലാണ് ഇന്ത്യയെ മനസിലാക്കിയിരിക്കുന്നത്. ഞാൻ കണ്ടുമുട്ടിയതും സംവദിക്കുകയും ചെയ്ത സിനിമ പ്രവർത്തകർ വളരെ കൂളാണ്. അവർ അത്തരത്തിലുളള കണ്ടന്റുകളാണ് ഒരുക്കുന്നത്. എന്നാൽ ഹിന്ദുസ്ഥാൻ വളരെ വ്യത്യസ്തമാണ്'- സൽമാൻ ഖാൻ പറഞ്ഞു.
ഏപ്രിൽ 21 നാണ് സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ 'കിസി കാ ഭായ് കിസി കി ജാൻ' തിയറ്ററുകളിൽ എത്തുന്നത്. ഈ ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നെന്നും നടൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.