'സ്ത്രീകൾ പ്രണയം പറയുന്നതോടെ പുരുഷന്മാരുടെ ജീവിതം തീരും; ആ വാക്കിന്റെ അർഥം ജീവൻ എടുക്കുമെന്നാണ്'- സൽമാൻ ഖാൻ

 സ്ത്രീകൾ പ്രണയം തുറന്നു പറയുന്നതോടെ പുരുഷന്മാരുടെ ജീവിതം അവസാനിക്കുമെന്ന് നടൻ സൽമാൻ ഖാൻ. 'കിസി കാ ഭായ് കിസി കി ജാന്‍' എന്ന ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് കപിൽ ശർമയുടെ ഷോയിൽ എത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവരും സൽമാൻ ഖാനെ ഭായ് എന്നാണ് വിളിക്കുന്നത് ജാൻ എന്ന് വിളിക്കാൻ ആർക്കെങ്കിലും അവകാശം നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.

' ജാൻ എന്ന് വിളിക്കാനുള്ള അവകാശം ആർക്കും കൊടുക്കാൻ ആഗ്രഹിക്കുന്നില്ല. ആദ്യം ജാനെന്ന് വിളിച്ചു തുടങ്ങും. പിന്നീട് ജീവൻ അപഹരിക്കും. നിങ്ങളോടൊപ്പമുണ്ടായതിൽ വളരെ സന്തോഷമുണ്ടെന്നും ഭാഗ്യമാണെന്നുമൊക്കെ പറയും. അങ്ങനെ കുറച്ച് സമയം കടന്നുപോകുന്നു. അവർ ഐ ലവ് യു എന്ന് പറഞ്ഞാലുടൻ ജീവിതം തീരും'- സൽമാൻ പറയുന്നു.

ജാൻ എന്നത് അപൂർണ്ണമായ പദമാണെന്നും സൽമാൻ അഭിമുഖത്തിൽ പറയുന്നു. ആ വാക്കിന്റെ അർഥം ഞാൻ നിങ്ങളുടെ ജീവൻ എടുക്കും, മറ്റൊരാളെ എന്റെ ജീവിതമാക്കും, എന്നിട്ട് അവന്റെയും  ജീവനും എടുക്കും എന്നാണ് തോന്നുന്നത്ന ടൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Salman Khan delivers monologue on women who left him for another, ruined his life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.