പ്രിയപ്പെട്ടവൾ പോലും തന്നെ വിളിക്കുന്നത് ഭായ് എന്നാണെന്നും പ്രണയത്തിന്റെ കാര്യത്തിൽ താനൊരു നിർഭാഗ്യവാനാണെന്നും ബോളിവുഡ് താരം സൽമാൻ ഖാൻ. ഈദ് റിലീസ് ആയി എത്തിയ സല്‍മാന്‍ ചിത്രം ‘കിസീ കാ ഭായ് കിസീ കി ജാനി’ന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഇന്റവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ചാനല്‍ പരിപാടിയില്‍ എത്തിയ സല്‍മാന്‍ തന്‍റെ ചില ജീവിത അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. സ്ത്രീകളുമായുള്ള ബന്ധത്തില്‍ സല്‍മാന്‍ ആത്മാര്‍ത്ഥത കാണിക്കുന്നില്ല എന്ന തരത്തിൽ അവതാരകൻ ജന്നയിച്ച ചോദ്യത്തിന് ഉത്തരമായാണ് സൽമാൻ തന്റെ പ്രണയജീവിതത്തെപ്പറ്റി മനസുതുറന്നത്. 'മൂവ് ഓണ്‍' എന്ന നിലയില്‍ സല്‍മാന്‍ ‘കിസീ കാ ഭായ് കിസീ കി ജാന്‍’ ട്രെയിലര്‍ ലോഞ്ചില്‍ നടത്തിയ പരാമര്‍ശം പ്രേമ ബന്ധങ്ങളുടെ കാര്യത്തിലും ശരിയാണോ എന്നായിരുന്നു ചോദ്യം. പ്രേമത്തിന്‍റെ കാര്യത്തില്‍ ഞാനൊരു നിര്‍ഭാഗ്യവനാണെന്നാണ് സല്‍മാന്‍ ഇതിന് നല്‍കിയ മറുപടി.
‘ഇപ്പോഴത്തെ നിങ്ങളുടെ ജാൻ (പ്രിയപ്പെട്ടവള്‍) ആരാണ്? നിങ്ങൾ ആരോടാണ് കമ്മിറ്റ് ആയിട്ടുള്ളത്’ എന്നും അവതാരകന്‍ ചോദിക്കുന്നുണ്ട്. ‘സർ, ഞാൻ ഇപ്പോള്‍ വെറും ഭായിയാണ് (സഹോദരന്‍). ഞാൻ ജാൻ (പ്രിയപ്പെട്ടവൻ) എന്ന് വിളിക്കണം എന്ന് ആഗ്രഹിച്ചയാളും എന്നെ ഭായ് എന്നാണ് വിളിക്കുന്നത്. ഞാൻ എന്തുചെയ്യും?’ തമാശരൂപത്തിൽ സൽമാൻ പറഞ്ഞു.
ജീവിതത്തിൽ ധാരാളം പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നെങ്കിലും ലോക സുന്ദരി ഐശ്വര്യ റായിയുമായുള്ള പ്രരണയത്തെ സൽമാൻ എന്നും വിലമതിച്ചിരുന്നു. 1999 ല്‍ പുറത്തിറങ്ങിയ ‘ഹം ദില്‍ ദേ ചുക്കേ സനം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സല്‍മാനും ഐശ്വര്യയും അടുപ്പത്തിലാകുന്നത്. ഐശ്വര്യയെ ഈ ബന്ധം കരിയറിനെ തന്നെ ബാധിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. തുടർന്ന് ഇവർ വേർപിരിയുകയായിരുന്നു. സൽമാൻ ഖാന്റെ ഉപദ്രവം സഹിക്ക വയ്യാതെയാണ് ഐശ്വര്യ ബന്ധം വേർപിരിഞ്ഞത്. മദ്യപാനം, വഴക്ക്, മോശം പെരുമാറ്റം, ബഹുമാനക്കുറവ് തുടങ്ങി പല കാര്യങ്ങളാണ് ഐശ്വര്യ ആരോപിച്ചത്.
ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയും ചെയ്യുന്നതാണ് താനും ചെയ്തതെന്നാണ് വേർപിരിഞ്ഞ ശേഷം ഐശ്വര്യ റായ് പ്രതികരിച്ചത്. പിന്നീടൊരിക്കലും സൽമാനെക്കുറിച്ചോ പഴയ ബന്ധത്തെക്കുറിച്ചോ ഐശ്വര്യ റായ് എവിടെയും സംസാരിച്ചിട്ടില്ല. പിന്നീട് ഇരുവരും ഒരിക്കൽ പോലും ഒരു സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടിമില്ല. സൽമാന്റെ സാന്നിധ്യമുള്ള എല്ലാ ഇടങ്ങളിൽ നിന്നും ഐശ്വര്യ മാറി നിൽക്കുകയും ചെയ്തിരുന്നു.
ബോളിവുഡ് സമീപകാലത്ത് ഏറ്റവും പ്രതീക്ഷയര്‍പ്പിച്ചിരുന്ന ചിത്രമാണ് ‘കിസീ കാ ഭായ് കിസീ കി ജാനി’. മുന്‍ വിജയങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ പിന്നിലാണെങ്കിലും ഭേദപ്പെട്ട ഓപണിങ് ആയിരുന്നു ചിത്രം നേടിയത്. ലോകമെമ്പാടുമായി 5700 ല്‍ അധികം സ്ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.