ബോളിവുഡിലെ ഏറ്റവും സമ്പന്നനായ താരങ്ങളിലൊരാളാണ് സൽമാൻ ഖാൻ. ലോകത്തിലെ ഏറ്റവും കൂടുതൽ ആസ്തിയുള്ള ഇരുപത് താരങ്ങളുടെ പട്ടികയിൽ സൽമാനും ഇടംപിടിച്ചിരുന്നു. പതിനാലാം സ്ഥാനത്തായിരുന്നു നടൻ. ഏകദേശം 28.5 മില്യൺ ഡോളറാണ് സൽമാന്റെ ആസ്തി.
ഇപ്പോഴിതാ മുംബൈയിലെ സാന്താക്രൂസ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന നടന്റെ ഉടമസ്ഥതയിലുള്ള നാലു നിലകെട്ടിടം ഒരു കോടി രൂപക്ക് വാടകക്ക് കൊടുത്തതായി റിപ്പോർട്ട്. 2012ൽ 120 കോടിയോളം രൂപ മുടക്കിയാണ് സൽമാൻ ഈ കെട്ടിടം വാങ്ങിയത്.
നേരത്തെ ഈ കെട്ടിടത്തിൽ ഒരു ഫുഡ് ഹാൾ പ്രവർത്തിക്കുകയായിരുന്നു. സൽമാൻ ഖാന്റെ പിതാവ് സലിം ഖാനായിരുന്നു 5 വർഷത്തേക്ക് 80 ലക്ഷം രൂപക്ക് വാടകക്ക് നൽകിയത്. എന്നാൽ കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് മറ്റൊരു ഫുഡ് ഹാളിന് ഒരു കോടി രൂപക്ക് വാടകക്ക് നൽകിയത്.
സൽമാൻ ഖാന്റെ ടൈഗർ 3ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. 2023 ദീപാവലി റിലീസായിട്ടാണ് ചിത്രമെത്തുന്നത്. മനീഷ് ശര്‍മ്മയാണ് ടൈഗര്‍ 3 സംവിധാനം ചെയ്യുന്നത്. കത്രീന കൈഫാണ് ചിത്രത്തിലെ നായിക. ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രമെത്തുന്നുണ്ട്.
ആക്ഷന്‍ സ്പൈ ചിത്രങ്ങള്‍ അടങ്ങുന്ന യഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമാണ് സല്‍മാന്‍ ഖാന്‍ നായകനാവുന്ന ടൈഗര്‍ ഫ്രാഞ്ചൈസി. അവിനാശ് സിംഗ് റാത്തോര്‍ എന്ന, റോയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്പൈ ഏജന്റ് ആണ് സല്‍മാന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം. കബീര്‍ ഖാന്‍ സംവിധാനം ചെയ്‍ത ഏക് ഥാ ടൈഗര്‍ ആയിരുന്നു ഈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം. 2012 ല്‍ ആയിരുന്നു ഇതിന്റെ റിലീസ്. 2014 ല്‍ പുറത്തെത്തിയ ടൈഗര്‍ സിന്താ ഹെ ആയിരുന്നു ഇതിന്‍റെ രണ്ടാം ഭാഗം. അലി അബ്ബാസ് സഫര്‍ ആയിരുന്നു ഈ ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.