സൽമാൻ ഖാന് ഒരു പാറ്റയെ പോലും കൊല്ലാൻ കഴിയില്ല; എന്നിട്ടല്ലേ കൃഷ്ണമൃഗം- പിതാവ് സലിം ഖാൻ

മുംബൈ: കൃഷ്ണമൃഗത്തിനെ വേട്ടയാടി എന്നതിന്റെ പേരിൽ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‍ണോയിയിൽ നിന്ന് നിരന്തരം വധഭീഷണി നേരിടുന്ന ബോളിവുഡ് താരം സൽമാൻ ഖാന് പൂർണ പിന്തുണയുമായി പിതാവും നിർമാതാവും സംവിധായകനുമായ സലിം ഖാൻ.

സൽമാൻ ഒരിക്കലും കൃഷ്മൃഗത്തെ വേട്ടയാടില്ലെന്നും സംഭവം നടക്കുമ്പോൾ സൽമാൻ അവിടെ ഇല്ലായിരുന്നുവെന്നും സലിം ഖാൻ പറഞ്ഞു. ഒരിക്കൽ ഞാനിതിനെ കുറിച്ച് സൽമാൻ ഖാനോട് ചോദിച്ചിരുന്നു. മൃഗങ്ങളെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ് സൽമാൻ. ഞാൻ അവിടെ ഇല്ലായിരുന്നു എന്നാണ് അവൻ പറഞ്ഞത്. ആരാണ് അത് ചെയ്തതെന്നും ചോദിച്ചു. സൽമാൻ ഒരിക്കലും എന്നോട് കള്ളം പറയില്ല. മൃഗങ്ങളെ കൊല്ലുന്നത് സൽമാന് ഇഷ്ടമല്ല.​''-സലിം ഖാൻ പറഞ്ഞു.

ഒരു പാറ്റയെ പോലും സൽമാൻ ഉപദ്രവിക്കില്ല. എന്നിട്ടല്ലോ കൃഷ്ണമൃഗത്തെ വേട്ടയാടി എന്ന് പറയുന്നത്. ഞങ്ങൾ ഇക്കാര്യങ്ങളൊന്നും വിശ്വസിക്കില്ല. സൽമാൻ വളരെയധികം സ​്നേഹത്തോടെ വളർത്തിയ ഒരു നായ ഉണ്ടായിരുന്നു. അത് അസുഖം വന്ന് മരിച്ചപ്പോൾ അവൻ കരഞ്ഞു.-സലിം ഖാൻ തുടർന്നു.

എന്നാൽ തെറ്റു ചെയ്തിട്ടില്ല എങ്കിൽ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തിൽ ബിഷ്‍ണോയി സമുദായത്തോട് മാപ്പുപറഞ്ഞത് എന്തിനാണെന്ന ചോദ്യത്തിനും സലിം ഖാൻ മറുപടി നൽകി. സൽമാൻ തെറ്റ് ചെയ്തുവെന്നതിന് ഒരു തെളിവും ഇല്ല. നിങ്ങളാരെങ്കിലും അവൻ തെറ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ടോ? ഞങ്ങളാരും തോക്ക് പോലും ഉപയോഗിക്കാറില്ല. സൽമാൻ ആ​രോടാണ് മാപ്പ് പറയേണ്ടത് എന്നും ​അദ്ദേഹം ചോദിച്ചു.

എത്രപേർ തെറ്റ് ചെയ്തിട്ട് മാപ്പുപറഞ്ഞിട്ടുണ്ട്. എത്രപേർ മൃഗങ്ങളുടെ ജീവൻ രക്ഷിച്ചിട്ടു​ണ്ട്?. തെറ്റ് ചെയ്യാത്ത സൽമാൻ മാപ്പ് പറയേണ്ട ആവശ്യമില്ല. സൽമാന്റെ പേരിലുള്ള ആരോപണങ്ങളെല്ലാം വസ്‍തുതകളുടെ പേരിലല്ല, വെറും അനുമാനത്തിന്റെ പേരിലാ​െണന്നും സലിം ഖാൻ പറഞ്ഞു. വധഭീഷണിയെ തുടർന്ന് സൽമാന്റെ സുരക്ഷ ശക്തമാക്കിയിരുന്നു. നിലവിൽ 60 സുരക്ഷാഗാർഡുകളാണുള്ളത്.

Tags:    
News Summary - Salman never killed blackbuck, not even a cockroach says Salim Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.