ബോളിവുഡിലെ ഖാന്മാർ ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ച് സംവിധായകൻ രോഹിത് ഷെട്ടി. തന്റെ ഏറ്റവും പുതിയ വെബ്സീരീസായ 'ഇന്ത്യൻ പൊലീസ് ഫോഴ്സി'ന്റെ പ്രിമിയറുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ഓൺസ്ക്രീനിൽ ഖാൻമാർ ഒന്നിച്ചെത്തുന്നതിനെക്കുറിച്ച് പറഞ്ഞത്. രോഹിത് ഷെട്ടിയുടെപൊലീസ് യൂണിവേഴ്സിൽ മൂന്ന് ഖാന്മാരിൽ ആരെങ്കിലും ഉണ്ടാകുമോ? എന്നുള്ള ചോദ്യത്തിനായിരുന്നു മറുപടി.
മൂന്ന് ഖാന്മാരിൽ ആരേയും ഒഴിവാക്കില്ലെന്നായിരുന്നു സംവിധായകന്റെ മറുപടി. 'എന്തിന് ഒരാൾ, മൂന്ന് പേരും. ഇവരിൽ ഒരാളെ പോലും ഞാൻ എന്തിന് ഉപേക്ഷിക്കണം? ധാരാളം സമയമുണ്ട്. ഈ ചിത്രം പതുക്കെ എടുക്കും. ഈ ഇൻഡസ്ട്രിയിലെ മുഴുവൻ താരങ്ങളേയും ഞാൻ പൊലീസ് ആക്കും. വിഷമിക്കേണ്ട ഞാൻ ആരെയും ഉപേക്ഷിക്കില്ല'- ചിരിച്ചുകൊണ്ട് സംവിധായകൻ പറഞ്ഞു.
2013ൽ പുറത്തിറങ്ങിയ ചെന്നൈ എക്‌സ്പ്രസിൽ ഷാറൂഖ് ഖാന ും രോഹിത് ഷെട്ടിയും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. ഈ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. എന്നാൽ രോഹിത് ഷെട്ടി ചിത്രത്തിൽ സൽമാനും ആമിർ ഖാനും ഇതുവരെ അഭിനയിച്ചിട്ടില്ല . അതുപോലെ അടുത്ത സുഹൃത്തുക്കളാണെങ്കിലും ആമിർ ഖാനും സൽമാനും ഷാറൂഖും അവസാനമായി ഒരുമിച്ച് ബിഗ് സ്ക്രീനിൽ എത്തിയത് 1994-ലായിരുന്നു.
'ഇന്ത്യൻ പൊലീസ് ഫോഴ്സാണ്' രോഹിത് ഷെട്ടിയുടെ പുതിയ പ്രൊജക്ട്. രോഹിത് ഷെട്ടിയുടെ പൊലീസ് യൂണിവേഴ്സില്‍ നിന്നുള്ള ആദ്യ ഒ.ടി.ടി സീരിസാണിത്. ആമസോണ്‍ പ്രൈമിനു വേണ്ടി ഒരുക്കുന്ന ഏഴ് ഭാഗങ്ങളുള്ള സീരിസിന്റെ ആദ്യ സീസൺ ജനുവരി 19 മുതൽ സ്ട്രീം ചെയ്യും. സിദ്ധാർഥ് മൽഹോത്ര, ശിൽപ ഷെട്ടി, വിവേക് ഒബ്റോയ്, ഇഷ തൽവാർ, വിഭുതി ഠാകുർ, നിക്തിൻ ധീർ എന്നിങ്ങനെ വമ്പൻ താരനിരയാണ് സീരിസിൽ അണിനിരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.