തമിഴ്നാട്ടിലെ പ്രസിദ്ധമായ പഴനി ക്ഷേത്രം സന്ദർശിച്ച് സാമന്ത റൂത്ത് പ്രഭു. സംവിധായകൻ പ്രേം കുമാറിനും സുഹൃത്തുക്കൾക്കുമൊപ്പമാണ് ക്ഷേത്ര ദർശനം നടത്തിയത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന മയോസിറ്റിസ് രോഗത്തിൽ നിന്ന് മുക്തി നേടി വരുകയാണ് നടി.
തിങ്കളാഴ്ചയാണ് സാമന്ത പഴനി ക്ഷേത്രം സന്ദർശിച്ചത്. 600 പടികളിലും കർപ്പൂരം കത്തിക്കുകയും ചെയ്തു. മാസ്ക്ക് ധരിച്ച് വളരെ ലളിതമായിട്ടാണ് സാമന്ത ക്ഷേത്രത്തിലെത്തിയത്.നടിയുടെ പഴനി സന്ദർശന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മയോസിറ്റ്സ് രോഗത്തെ തുടർന്ന് സാമന്ത പൊതുവേദികളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.
ഗുണശേഖർ സംവിധാനം ചെയ്യുന്ന ശാകുന്തളമാണ് റിലീസിനെത്തുന്ന സാമന്തയുടെ ചിത്രം. ഏപ്രിൽ 14-നാണ് ചിത്രം തിയറ്ററുകളിലെത്തുക. പാൻ ഇന്ത്യൻ റിലീസായിട്ടാണ് എത്തുന്നത്. വിജയ് ദേവരകൊണ്ടക്കൊപ്പമുള്ള ഖുഷിയാണ് പ്രദർശനത്തിനൊരുങ്ങുന്ന മറ്റൊരു ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.