അർജുൻ റെഡ്ഡി, കബീർ സിങ് എന്നീ ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്തും ബോളിവുഡിലും തന്റേതായ സ്ഥാനം കണ്ടെത്തിയ സംവിധായകനാണ് സന്ദീപ് റെഡ്ഡി വങ്ക. ഏറെ വിമർശനങ്ങളും വിവാദങ്ങളും രണ്ട് ചിത്രങ്ങളെ ചുറ്റിപ്പറ്റി ഉയർന്നെങ്കിലും ബോക്സോഫീസിൽ വലിയ നേട്ടം സ്വന്തമാക്കിയിരുന്നു. 2017 ൽ പുറത്തിറങ്ങിയ അർജുൻ റെഡ്ഡി ടോളിവുഡിൽ നിന്ന് 51 കോടിയോളം നേടി. ഷാഹിദ് കപൂർ ചിത്രം കബീർ സിങ്ങിന്റെ ബോക്സോഫീസ് കളക്ഷൻ 379 കോടിയാണ്. 2019 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രമാണിത്.
സന്ദീപ് റെഡ്ഡി ചിത്രങ്ങൾ ബോക്സോഫീസിൽ മികച്ച സ്വീകാര്യ നേടുമ്പോൾ ആദ്യ ചിത്രത്തിനായി വസ്തു വിറ്റതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ. അർജുൻ റെഡ്ഡി ചിത്രത്തിന് ഫണ്ട് കണ്ടെത്താൻ വേണ്ടി 36 ഏക്കർ തോട്ടം വിറ്റുവെന്നാണ് സംവിധായകൻ പറയുന്നത്.' ഇടത്തരം കുടുംബത്തിലാണ് ഞാൻ ജനിച്ചു വളർന്നത്. ഇത്തരം സിനിമകൾ ചെയ്യാൻ തക്ക സമ്പന്നരായിരുന്നില്ല എന്റെ കുടുബം. അക്കാലത്ത് ഞങ്ങളെ സംബന്ധിച്ച് ഇതൊരു വലിയ പ്രൊജക്ടായിരുന്നു. അർജുൻ റെഡ്ഡിക്കായി 36 ഏക്കർ തോട്ടം1.5 കോടി രൂപക്ക് വിൽക്കേണ്ടി വന്നു- സന്ദീപ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
അനിമലാണ് സന്ദീപിന്റെ ഏറ്റവും പുതിയ ചിത്രം. രൺബീർ കപൂർ, രശ്മിക എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം മികച്ച ബോക്സോഫീസ് കളക്ഷനുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഡിസംബർ 1 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം 600 കോടി സമാഹരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.