നിർമാതാക്കളുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചയായത്. ഇപ്പോഴിതാ താരങ്ങളുടെ ലഹരി ഉപയോഗം നിർമാതാക്കളിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടിനെ കുറിച്ച് തുറന്നു പറയുകയാണ് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. സിനിമയിലെ ലഹരി ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും ലഹരി ഉപയോഗം സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.
'മലയാള സിനിമയിൽ ലഹരി ഉപയോഗം വ്യാപകമാണെന്നത് സത്യമാണ്. ഇത് നിയന്ത്രണത്തില്‍ കൊണ്ടുവരേണ്ടതുണ്ട്. കാരണം ഇപ്പോള്‍ പറയുന്നതായിരിക്കില്ല അവര്‍ പിന്നീട് പറയുക. അതായിരിക്കില്ല അൽപം കഴിഞ്ഞ് പറയുന്നത്. ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഞങ്ങൾ പറയുന്ന കാര്യങ്ങൾ അവർ കേൾക്കും. പക്ഷെ അത് ശ്രദ്ധിക്കാറില്ല. അവർക്ക് ഒന്നും ഓർമ കാണില്ല. അവസാനം കഷ്ടപ്പെടുന്നത് നിർമാതാവാണ്- സാന്ദ്ര തോമസ് പറഞ്ഞു.
ഇത് ഉപയോഗിക്കുന്നവര്‍ക്ക് രാത്രി ഉറക്കം കുറവാണെന്ന് തോന്നുന്നു. വളരെ വൈകിയാണ് ഇവർ സെറ്റിലെത്തുന്നത്. ഇത് ചിത്രീകരണത്തെ ബാധിക്കും- സാന്ദ്ര സിനിമ എക്സ്പ്രസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.