ഇന്ത്യൻ സിനിമാ ലോകം ആഘോഷമാക്കുകയാണ് ഷാറൂഖ് ഖാന്റെ ജവാൻ. സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കോളിവുഡ് സംവിധായകൻ ആറ്റ്ലിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്. കന്നി ചിത്രത്തിൽ തന്നെ ബോളിവുഡിനെ കൈപ്പിടിയിലൊതുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ടെന്നാണ് ആദ്യ ദിനത്തെ ബോക്സോഫീസ് കളക്ഷൻ നൽകുന്ന സൂചനകൾ.
ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 75 കോടിയാണ് ഇന്ത്യയിൽ നിന്ന് നേടിയിരിക്കുന്നത്രേ. ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട് പ്രാകരം150 കോടിയാണ് ചിത്രത്തിന്റെ ആഗോളകളക്ഷൻ. 65 കോടിയാണ് ആദ്യദിനം ജവാന്റെ ഹിന്ദി പതിപ്പ് നേടിയത്. 5 കോടിയാണ് ജവാന്റെ തമിഴ്, തെലുങ്ക് ഭാഷകളിലെ ഓപ്പണിങ് കളക്ഷൻ.
ഇതിനോടകം തന്നെ പത്താന്റെ ഓപ്പണിങ് കളക്ഷൻ ജവാൻ മറികടന്നിട്ടുണ്ട്. 106 കോടിയാണ് പത്താൻ ആദ്യ ദിനം നേടിയത്. 57 കോടിയായിരുന്നു സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത പത്താന്റെ ഇന്ത്യയിലെ ഓപ്പണിങ്.
രണ്ടാം ദിവസവും ഹൗസ് ഫുള്ളായി ജവാൻ പ്രദർശനം തുടരുകയാണ്. ബുക്കിങ്ങിലും കാര്യമായ ഇടിവ് സംഭവിച്ചിട്ടില്ല.
റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിൽ നയന്‍താരയാണ് നായികയായി എത്തിയത്. വിജയ് സേതുപതി, പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുകോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.