ഇരിക്കാൻ വീട്ടിൽ സോഫയില്ല, താമസിച്ചത് ഒരു ചെറിയ മുറിയിൽ; ഷാറൂഖിന്റെ പഴയ കാലത്തെക്കുറിച്ച് നടി വിജയ്ത പണ്ഡിറ്റ്

നടൻ ഷാറൂഖ് ഖാന്റെ പഴയ ജീവിതത്തെക്കുറിച്ച് ഗായകൻ അദേഷ് ശ്രീവസ്തവയുടെ ഭാര്യയും നടിയുമായ വിജയ്ത പണ്ഡിറ്റ്. താൻ കാണുമ്പോൾ വലിയ ബംഗ്ലാവോ സൗകര്യങ്ങളോ ഒന്നുമില്ല. വീട്ടിൽ ഇരിക്കാൻ ഒരു സോഫപോലും ഇല്ലായിരുന്നു; വിജയ്ത പണ്ഡിറ്റ് ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഷാറൂഖ് ഖാൻ രാജു ബൻ ഗയ ജെൻ്റിൽമാൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് കാർട്ടർ റോഡിലുള്ള അദ്ദേഹത്തിന്‍റെ വീട്ടിൽ പോയിരുന്നു. വളരെ പഴയൊരു കെട്ടിടമായിരുന്നു. അവിടെ ഒന്നാമത്തെ നിലയിലാണ് താമസിച്ചിരുന്നു അവർ. ഞാൻ സഹോദരങ്ങളായ  ജിതൻ, ലളിത് എന്നിവർക്കൊപ്പമാണ് പോയത്. എന്നെ കണ്ടതും ഷാറൂഖിന് വളരെ സന്തോഷമായി. അന്ന് ആ വീട്ടിൽ ഇരിക്കാൻ ഒരു സോഫ ഇല്ലായിരുന്നു. ആ ചെറിയ മുറിയിൽ മെത്തയിലാണ് ഞങ്ങൾ ഇരുന്നത്. ഗൗരി ഞങ്ങൾക്ക് ശീതള പാനീയം തന്നു. സംസാരത്തിനിടെ എന്റെ സിനിമകൾ ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു .

അന്ന് ഷാറൂഖ് സിനിമയിലെ പുതിയ ആളാണ്. ഇന്ന് അദ്ദേഹത്തിന് മന്നത്ത് എന്ന ബംഗ്ലാവും വലിയ സൗകര്യങ്ങളുമുണ്ട്. ദൈവം വളരെയധികം നൽകിയിട്ടുണ്ട്. അതിനാൽ അദ്ദേഹം ഞങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കണം. എന്റെ മകനെ സഹായിക്കണം.അവിതേഷിനെ സിനിമയിലേക്ക് ശുപാർശ ചെയ്യണം.അവനെ ഓഡിഷന് സഹായിക്കണം'-വിജയ്ത പണ്ഡിറ്റ് പറഞ്ഞു.

അടുത്തിടെ ഷാറൂഖിനോട് സഹായമഭ്യർഥിച്ച് വിജയ്ത പണ്ഡിറ്റ് എത്തിയിരുന്നു. മകന് സിനിമയിൽ അവസരം നൽകണമെന്നും കുടുംബത്തിന്റെ ഭാവി മകനിലാണെന്നുമാണ് അഭിമുഖത്തിൽ നടി പറഞ്ഞത്.'എൻ്റെ മകൻ അവിതേഷ് വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഏക്കോൺ, ഫ്രഞ്ച് മൊണ്ടാന എന്നിവർക്കൊപ്പമെല്ലാം അവൻ പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ, നിർഭാഗ്യവശാൽ, അവന് സിനിമാ മേഖലയിൽ നിന്നുള്ള സഹായമോ പിന്തുണയേയില്ല.ആദേഷ് ഇന്നില്ലെന്ന് ഇൻഡസ്ട്രിയിൽ ഉള്ളവർക്ക് അറിയാം. അദ്ദേഹം മരണക്കിടക്കയിൽ ആയിരുന്നപ്പോൾ ഷാറൂഖ് ഖാൻ അദ്ദേഹത്തെ കാണാൻ വരാറുണ്ടായിരുന്നു. അദ്ദേഹത്തിന് അന്ന് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ആ സമയത്ത് അദ്ദേഹം ഷാറൂഖിനോട് ആം​ഗ്യത്തിലൂടെ പറഞ്ഞു എന്റെ മകനെ നോക്കണമെന്ന് പറഞ്ഞു'.

Tags:    
News Summary - Shah Rukh Khan did not even have a sofa in his house during Raju Ban Gaya Gentleman’, recalls Vijayta Pandit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.