ഷാറൂഖ് ഖാനും സൽമാൻ ഖാനും ഒന്നിക്കുന്ന 'ടൈഗർ Vs പത്താൻ' എന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ട്രേഡ് അനലിസ്റ്റ് തരൺ ആദർശാണ് ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഷാറൂഖിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ പത്താന്റെ സംവിധായകൻ സിദ്ധാർഥ് ആനന്ദാണ് സൂപ്പർ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി സിനിമയൊരുക്കുന്നത്. ആദിത്യ ചോപ്രയുടെ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂനിവേഴ്സിലാണ് ചിത്രം ഒരുങ്ങുന്നത്.
2024 ജനുവരിയിൽ ആരംഭിക്കുന്ന ചിത്രം 300 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരെ ഉദ്ധരിച്ച് പ്രമുഖ ബോളിവുഡ് മാധ്യമമാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം, താരങ്ങളുടെ പ്രതിഫലം കൂടാതെയുള്ള സിനിമയുടെ നിർമാണ ചെലവാണ് 300 കോടി രൂപ . കൂടാതെ ഹോളിവുഡ് താരമായിരിക്കും ചിത്രത്തിൽ വില്ലനായി എത്തുകയെന്നാണ് വിവരം.ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ടൈഗർ Vs പത്താനെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ സിനിമാ ലോകം.
225 കോടിയായിരുന്നു പത്താന്റെ ബജറ്റ്. സൽമാന്റെ ടൈഗർ 3യും ഏകദേശം 300 കോടി മുതൽ മുടക്കിലാണ് ഒരുങ്ങുന്നത്.
ആദിത്യ ചോപ്രയുടെ സ്പൈ യൂനിവേഴ്സിൽ പുറത്ത് ഇറങ്ങുന്ന മറ്റൊരു ചിത്രം വാറാണ്. ഹൃത്വിക് റോഷൻ, ദീപിക പദുകോൺ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രവും സംവിധാനം ചെയ്യുന്നത് സിദ്ധാർഥ് ആനന്ദാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.