ഒരു ഇടവേളക്ക് ശേഷം ബോളിവുഡിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് ഷാറൂഖ് ഖാൻ. ഈ വർഷം തുടർച്ചയായി രണ്ട് സൂപ്പർ ഹിറ്റുകളാണ് നടൻ നൽകിയിരിക്കുന്നത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത പത്താൻ ആഗോളതലത്തിൽ 1,050.30 കോടി രൂപയാണ് നേടിയത്. 654.28 കോടിയാണ് ഇന്ത്യയിലെ കളക്ഷൻ .
പത്താന്റെ പാത പിന്തുടർന്ന് ജവാനും തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്ത ചിത്രം 1000 കോടി പിന്നിട്ടിട്ടുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 1103. 27 കോടിയാണ് ജവാന്റെ ആഗോള കളക്ഷൻ. നിർമാതാക്കളായ റെഡ് ചില്ലീസാണ് ഇക്കാര്യം പങ്കുവെച്ചത്.
ആഗോളതലത്തിൽ 1103.27 കോടി നേടിയ ജവാൻ ഇന്ത്യയിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത് 619.92 കോടിയാണ്. ഹിന്ദി പതിപ്പ് 560.03 കോടി നേടിയപ്പോൾ തെലുങ്ക്, തമിഴ് ഭാഷകളിൽ നിന്ന് 59.89 കോടി സമാഹരിക്കാൻ ചിത്രത്തിനായി. മിഡിൽ ഈസ്റ്റിൽ നിന്ന് 16 മില്യൺ യു. എസ് ഡോളർ കളക്ഷനാണ് നേടിയിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യൻ ചിത്രം മിഡിൽ ഈസ്റ്റിൽ നിന്ന് ഇത്രയധികം കളക്ഷൻ നേടുന്നത്.
ഷാറൂഖ് ഖാന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രമാണ് ജവാൻ. നയന്‍താര, വിജയ് സേതുപതി , ദീപിക പദുകോണ്‍, പ്രിയാമണി, സന്യ മൽഹോത്ര യോഗി ബാബു, സഞ്ജയ് ദത്ത് എന്നിങ്ങന വൻ താരനിരയാണ് അറ്റ്ലി ചിത്രത്തിൽ അണിനിരന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്നാണ് 'ജവാന്‍' നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.