ഒരു കാലത്ത് ബോളിവുഡിലെ തിരക്കേറിയ നായികയായിരുന്നു ശാന്തി പ്രിയ. അക്ഷയ് കുമാറിന്റെ ആദ്യനായികയായിരുന്നു. 1991 ൽ പുറത്ത് ഇറങ്ങിയ സുഗന്ധ് എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഈ ചിത്രം മികച്ച വിജയം നേടിയിരുന്നു. അക്ഷയ് കുമാറുമായി വളരെ അടുത്ത സൗഹൃദമായിരുന്നു ശാന്തി പ്രിയക്കുണ്ടായിരുന്നത്. എന്നാൽ നടിയുടെ മടങ്ങി വരവോട് കൂടി ബന്ധത്തിൽ വിള്ളൽ വീഴുകയായിരുന്നു. അക്ഷയ് കുമാർ തന്നെ വഞ്ചിച്ചതായി അടുത്തു നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു.
വിവാഹശേഷം സിനിമ വിട്ട നടി തിരിച്ചുവരവിനായി അക്ഷയ് കുമാറിനെ സമീപിച്ചിരുന്നു. എന്നാൽ നടൻ അവഗണിക്കുകയായിരുന്നെന്നാണ് ശാന്തിപ്രിയ പറയുന്നത്. ഇത് തന്നെ മാനസികമായി തകർത്തുവെന്നും താരം കൂട്ടിച്ചേർത്തു.'ഹോളിഡേ' എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് അക്ഷയ് കുമാറിനെ വീണ്ടും കാണുന്നത്. അക്ഷയുടെ ഭാഗത്ത് നിന്ന് വളരെ നല്ല പെരുമാറ്റമായിരുന്നു. ഞാൻ മടങ്ങി വരുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ, പഴയത് പോലെ നായികയാകാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതു തന്നെ ശരിക്കും ഞെട്ടിപ്പിച്ചു. നിനക്ക് നായകനായി ഇപ്പോഴും അഭിനയിക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് എനിക്ക് നായികയായി അഭിനയിച്ചു കൂടാ? എന്ന് ചോദിച്ചു. സിനിമാ മേഖലയില്‍ വിവാഹം കഴിഞ്ഞ സ്ത്രീകളേയും പുരുഷന്മാരേയും ഒരേപോലെയല്ല പരിഗണിക്കുന്നതെന്ന് അക്ഷയ് കുമാർ വ്യക്തമാക്കി.
പിന്നീട് ഒരു ദിവസം അദ്ദേഹത്തിന്റെ സെക്രട്ടറി എന്നെ ബന്ധപ്പെട്ടു. ഒരു സിനിമക്ക് വേണ്ടി ചിത്രങ്ങൾ അയച്ചുകൊടുക്കാൻ പറഞ്ഞു. അപ്പോൾ തന്നെ ഫോട്ടോ അയച്ചു. എന്നാൽ പിന്നെ അവരുടെ വിവരമൊന്നുമുണ്ടായില്ല. നിരവധി തവണ അങ്ങോട്ട് ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ഫോൺ എടുക്കുകയോ സന്ദേശത്തിന് മറുപടി നൽകാനോ നടൻ തയാറായില്ല. മെസേജുകളെല്ലാം എല്ലാം നടൻ കാണുന്നുണ്ടായിരുന്നു. അമ്മക്ക് അക്ഷയ് കുമാറിനെ വലിയ ഇഷ്ടമായിരുന്നു. എന്നാൽ ഇതോടെ വിളിക്കുന്നത് നിര്‍ത്താന്‍ പറഞ്ഞു''ശാന്തി പ്രിയ പഴയ സംഭവം ഓർത്തെടുത്തുകൊണ്ട് പറഞ്ഞു.
ഒന്നുമല്ലാതിരുന്ന സമയത്ത് താനായിരുന്നു അക്ഷയ് കുമാറിനെ തന്റെ നായകനാക്കാൻ സമ്മതിച്ചത്. ഇന്ന് സഹായിക്കാനുള്ള അവസരം വന്നപ്പോള്‍ തന്നെ വഞ്ചിച്ചുവെന്നാണ് ശാന്തി പ്രിയ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.