മികച്ച പ്രേക്ഷക സ്വീകാര്യത നേടി പൊന്നിയിൻ സെൽവൻ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തിന്, പ്രദർശനത്തിനെത്തിയ എല്ലാകേന്ദ്രങ്ങളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ആദ്യദിനം തന്നെ മികച്ച കളക്ഷൻ സ്വന്തമാക്കാനായിട്ടുണ്ട്.
രണ്ടാംഭാഗം പ്രദർശനത്തിനെത്തിയപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായത് ഐശ്വര്യ റായി ബച്ചനാണ്. ഇരട്ട കഥാപാത്രത്തിലാണ് നടി എത്തിയത്. ചിത്രം വിജയകരമായി പ്രദർശനം തുടരുമ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് അഭിഷേക് ബച്ചന്റെ ടീറ്റാണ്. ഐശ്വര്യക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ തന്റെ അനുവാദം വേണ്ടെന്നാണ് നടൻ പറയുന്നത്. ഐശ്വര്യ കൂടുതൽ ചിത്രങ്ങൾ ചെയ്യണം എന്നുള്ള ആരാധകന്റെ കമന്റിനായിരുന്നു അഭിഷേകിന്റെ മറുപടി.
പൊന്നിയിൻ സെൽവൻ ചിത്രത്തേയും താരങ്ങളേയും അഭിനന്ദിച്ച് അഭിഷേക് ബച്ചൻ ട്വറ്റ് ചെയ്തിരുന്നു. ഇതിന് ചുവടെയായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഇനിയും ഐശ്വര്യ കൂടുതൽ സിനിമക ചെയ്യട്ടെ, നിങ്ങൾ ആരാധ്യയെ ശ്രദ്ധിക്കൂ.. എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയായിട്ടായിരുന്നു ഐശ്വര്യക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ തന്റെ അനുവാദം വേണ്ടെന്ന് അഭിഷേക് ബച്ചൻ പറഞ്ഞത്.' അവൾ ഒപ്പിടട്ടെ? സർ, അവൾക്കൊന്നും ചെയ്യാൻ എന്റെ അനുവാദം ആവശ്യമില്ല. പ്രത്യേകിച്ച് ഇഷ്ടപ്പെടമുളളത്'- അഭിഷേക് ബച്ചൻ ട്വീറ്റ് ചെയ്തു.
വിവാഹത്തെ തുടർന്നാണ് ഐശ്വര്യ സിനിമയിൽ നിന്ന് ഇടവേള എടുത്തത്. മകൾ ജനിച്ചതിന് ശേഷം കുടുംബത്തിന് കൂടുതൽ പ്രധാന്യം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.