അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ പൃഥ്വിരാജ്- പ്രഭാസ് ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. 270 കോടി ബജറ്റിലെരുങ്ങിയ ചിത്രം ഒറ്റ ദിവസം കൊണ്ട് 175 കോടിയാണ് സമാഹരിച്ചിരിക്കുന്നത്. 95 കോടിയാണ് സലാറിന്റെ ഇന്ത്യയിലെ ഓപ്പണിങ് കളക്ഷൻ.
സലാറിൽ വർദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന് ലഭിച്ചിരിക്കുന്നത്. അന്യഭാഷ പ്രേക്ഷകർ പോലും നടനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
സലാറിൽ വർദരാജ മന്നാർ ആകാൻ പൃഥ്വിരാജ് വാങ്ങിയത് 4 കോടി രൂപയാണത്രേ. തെലുങ്ക് മാധ്യമങ്ങളാണ് പ്രതിഫലത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. പ്രഭാസിന്റെ കഥാപാത്രമായ ദേവയുടെ അടുത്ത സുഹൃത്താണ് പൃഥ്വിയുടെ വർദരാജ മന്നാർ. ഇവരുടെ സൗഹൃദത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് കഥ മുന്നോട്ട് സഞ്ചരിക്കുന്നത്.
ശ്രുതി ഹാസനാണ് സലാറിലെ നായിക. ഒരു ഇടവേളക്ക് ശേഷം ശ്രുതി വീണ്ടും തെന്നിന്ത്യൻ സിനിമയിൽ സജീവമായിട്ടുണ്ട്. എട്ട് കോടി രൂപയാണ് നടിയുടെ പ്രതിഫലമത്രേ. അതുപോലെ ജഗപതി ബാബുവും സിനിമയിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജിന്റേത് പോലെ നാല് കോടിയാണ് നടന്റേയും സലാറിലെ പ്രതിഫലമെന്നാണ് വിവരം.
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ രണ്ട് ഭാഗങ്ങളിലായിട്ടാണ് എത്തുന്നത്. ഡിസംബർ 22 ന് ആദ്യഭാഗമായ സീസ്ഫയർ ആണ് റിലീസ് ചെയ്തത്. ബോബി സിംഹ, ശ്രിയ റെഡ്ഡി, ഈശ്വരി റാവൂ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ ആണ് ചിത്രം നിര്‍മിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.