സിനിമയുടെ വിധി നിർണ്ണയമോ ട്രോളോ അല്ല, ഈ മൂന്ന് പേരെക്കുറിച്ചാണ് പറയുന്നത്; 'പ്രേമലു' കണ്ട ശേഷം ജി.വേണുഗോപാൽ

സ്ലിൻ, മമിത ബൈജു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തിയ ചിത്രം 50 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. 44.25 കോടിയാണ് ചിത്രത്തിന്റെ 11 ദിവസത്തെ ആഗോളകളക്ഷൻ.

പ്രേമലു ഹൗസ്ഫുള്ളായി പ്രദർശനം തുടരുമ്പോൾ ചിത്രത്തേയും താരങ്ങളേയും പ്രശംസിച്ച് ഗായകൻ ജി വേണുഗോപാൽ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയയിലൂടെയാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. നസ്ലിൻ, മമിത, ശ്യാം മോഹൻ എന്നിവരുടെ പേര് എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു അഭിപ്രായം പങ്കുവെച്ചത്.

'ഇന്നലെ പ്രേമലു കണ്ടു. കനം കുറഞ്ഞ ഒരു പ്രതീതി എന്നാണ് ജി വേണുഗോപാല്‍ അഭിപ്രായപ്പെടുന്നത്. വാലിബൻ, ഭ്രമയുഗം എന്ന ഹെവി വെയ്റ്റ് സിനിമകള്‍ക്ക് ശേഷമാണ് പ്രേമലു സംഭവിക്കുന്നത്. മൊസാർട്ടിൻ്റെ 40th സിംഫണി in G minor ന് ശേഷം എൽവിസ് ദ പെൽ വിസിൻ്റെ Jailhouse Rock പോലെ, ഹരിമുരളീരവം കഴിഞ്ഞ് അല്ലിയാമ്പൽ കടവിലന്നരയ്ക്ക് വെള്ളത്തിൽ ഒഴുകും പോലെ. സിനിമയുടെ വിധി നിർണ്ണയമോ, ഗുണഗണങ്ങളോ, ട്രോളോ ഒന്നുമില്ല ഈ പോസ്റ്റിൽ, മൂന്ന് പേരെക്കുറിച്ച് പറയാനാണ് ഉദ്ദേശിക്കുന്നത്. സമകാലീന നടിമാരിൽ എന്റെ ഫേവറിറ്റ് മമിത നസ്ലിൻ, പിന്നെ എന്റെ കൂട്ടുകാരൻ പാട്ടുകാരനായ ശ്യാം മോഹൻ- ജി വേണുഗോപാൽ തുടർന്നു.

മമിത ബബ്ലിയാണ്. ഊര്‍ജ്ജസ്വലത ആ കണ്ണുകളില്‍ കാണാം, അനായാസ വേഷപകര്‍ച്ചയുടെ മറ്റൊരു മുഖം. കഥയറിയാതെ നമുക്ക് നസ്ലിന്റെ കൂടെ കരയാം, ചിരിക്കാം, ആടിപ്പാടാം എന്നും ജി വേണുഗോപാല്‍ വിലയിരുത്തുന്നു. കോവിഡ് സമയത്താണ് ശ്യാമിനെ പരിചയപ്പെടുന്നത്. ഒരിക്കലും ചേർക്കാൻ പറ്റാത്ത പാട്ടുകളെ ചേർത്ത് പാടി മുഖത്ത് വരുത്തുന്ന നിഷ്‍കളങ്ക വിഡ്ഢി ഭാവമാണ് ശ്യാമിലേക്കെന്നെ എത്തിക്കുന്നത്. എന്റെ മൂന്ന് പാട്ടുകളെടുത്ത് മറ്റ് ചില മൂന്ന് പാട്ടുകളുടെ തൊഴുത്തിൽ ശ്യാം കൊണ്ട് കെട്ടുന്ന മൂന്ന് വീഡിയോസ് ഞങ്ങൾ ചെയ്ത് അർമാദിച്ചു. അങ്ങേയറ്റം ഭവ്യതയോടെ എന്റെയടുത്ത് നിൽക്കുമ്പോഴും ശ്യാമിന്റെ ഉള്ളിലെ അഭിനിവേശം, ഉറങ്ങുന്ന ഒരു അഗ്നിപർവ്വതം പോലെ ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു. ശ്യാമിനുള്ളിൽ നിരവധി കഥാപാത്രങ്ങൾ ഒളിഞ്ഞ് കിടപ്പുണ്ട്, കുതിക്കാനാണ് പുലി പതുങ്ങുന്നതെന്ന് ഞാൻ പ്രവചിച്ചുക്കുന്നു. പ്രേമുലു സ്‍നേഹനിധിയായി വില്ലന്റെ കാൽവയ്പ്പാണ്. നമ്മൾ ഇനി ശ്യാം മോഹനെ പല രീതിയിൽ, പല രൂപങ്ങളിൽ, പല ക്യാരക്ടേഴ്‍സായി കാണും മലയാള സിനിമയിൽ എന്നും ജി വേണുഗോപാല്‍ പറയുന്നു. നസ്ലിലും മമിതയ്‍ക്കും ശ്യാമിനും ആശംസകളും നേരുന്നു'- ജി വേണുഗോപാല്‍ ഫേസ്ബുക്കിൽ കുറിച്ചു.

Tags:    
News Summary - Singer G. venugopal Pens Review About Premalu Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.