ചെെന്നെ: അന്തരിച്ച കന്നഡ താരം പുനീത് രാജ്കുമാറിന്റെ അന്ത്യവിശ്രമ സ്ഥലത്തെത്തി ആദാരാഞ്ജലികൾ അർപ്പിച്ച് തമിഴ് സിനിമ താരം ശിവകാർത്തികേയൻ. കണ്ഠീരവ സ്റ്റുഡിയോയിലെത്തി ആദാരാജ്ഞലി അർപ്പിച്ച താരം കുടുംബാംഗങ്ങളെ കണ്ട് ദുഃഖം രേഖപ്പെടുത്തി.
പുനീത് രാജ്കുമാറിന്റെ വിയോഗം ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. ഒരു മാസം മുമ്പ് അദ്ദേഹവുമായി സംസാരിച്ചിരുന്നു. സിനിമ ലോകത്തിന് വലിയ നഷ്ടമാണ് പുനീതിന്‍റെ വിയോഗം. പുനീതിനെ പോലുള്ള ആളുകൾക്ക് മരണമില്ല, അവർ ചെയ്ത നല്ല കാര്യങ്ങൾ എന്നും ഓർമിക്കെപ്പടും. ഓൺസ്ക്രീനും ഓഫ് സ്ക്രീനിലും റോൾ മോഡലാണ് അദ്ദേഹം' -ശിവകാർത്തികേയൻ മാധ്യമങ്ങളോട് പറഞ്ഞു.
ബംഗളൂരുവിലെത്തുേമ്പാൾ തീർച്ചയായും കാണാമെന്ന് വാക്ക് നൽകിയിരുന്നതാണെന്നും കണ്ണുനിറഞ്ഞുകൊണ്ട് ശിവകാർത്തികേയൻ പറഞ്ഞു. 'ഞാൻ ഇപ്പോൾ ബംഗളൂരുവിലാണ്, പക്ഷേ എനിക്ക് അദ്ദേഹത്തെ കാണാൻ സാധിക്കുന്നില്ല. അദ്ദേഹത്തിന്‍റെ മരണം സൃഷ്ടിച്ച ആഘാതത്തിൽനിന്ന് പുറത്തുവരാൻ സാധിക്കുന്നില്ല' -ശിവകാർത്തികേയൻ കൂട്ടിച്ചേർത്തു.
ആരാധകരും സുഹൃത്തുക്കളും സ്നേഹത്തോടെയും അടുപ്പത്തോടെയും അപ്പു എന്നാണ് പുനീതിനെ വിളിച്ചിരുന്നത്. കണ്ഠീരവ സ്റ്റുഡിയോയിൽ പിതാവ് രാജ്കുമാറിന്റെ സ്മൃതികുടീരത്തിന് സമീപമാണ് പുനീതിനും അന്ത്യവിശ്രമം ഒരുക്കിയത്. ഒക്ടോബർ 29ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു പുനീതിന്‍റെ മരണം. ഇന്ത്യയിലെ നിരവധി താരങ്ങൾ പുനീതിന് ആദരാജ്ഞലി അർപ്പിക്കാൻ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.