തന്നോട് മോശമായി പെരുമാറിയ യുവാവിനെ അമ്മ കൈകാര്യം ചെയ്തതിനെക്കുറിച്ച് നടി സ്നേഹ വാഗ്. കോളജിൽ തേടിയെത്തി ആളുകളുടെ മുന്നിൽവെച്ച് തല്ലുകയായിരുന്നു. അമ്മയുടെ ത്യാഗത്തെ കുറിച്ച് ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കവെയാണ് പഴയ സംഭവം വെളിപ്പെടുത്തിയത്.
'ഞാൻ അന്ന് തീരെ ചെറുപ്പമായിരുന്നു. അതിനാൽ ആ സഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. കോളജിൽവെച്ചുണ്ടായ സംഭവം ഞാൻ അമ്മയോട് പറഞ്ഞില്ല. എന്നാൽ, ഇത് അമ്മ അറിഞ്ഞു. തൊട്ടടുത്ത ദിവസം എന്നോടൊപ്പം കോളജിലെത്തി ആ പയ്യനെ തേടി കണ്ടുപിടിച്ചു. കോളജിലെ മുഴുവൻ ആളുകളും നോക്കിനിൽക്കെ ആ പയ്യന്റെ മുഖത്ത് അടിച്ചു- പഴയ സംഭവം ഓർത്തെടുത്തുകൊണ്ട് സ്നേഹ പറഞ്ഞു.
വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ രംഗത്തെത്തിയത് കൊണ്ട് തന്നെ സെറ്റുകളിൽ അമ്മയും എന്നോടൊപ്പം എത്തുമായിരുന്നു. ഏകദേശം 18-19 വയസുവരെ ഇതുതുടർന്നു. പിന്നീട് കാര്യങ്ങൾ എനിക്ക് മനസ്സിലായതോടെ സെറ്റുകളിലേക്ക് അമ്മ വരാതെയായി. അഭിനയം പോലെ തന്നെ എന്റെ വിദ്യാഭ്യാസത്തിനും അമ്മ ഏറെ പ്രധാന്യം നൽകിയിരുന്നു'- അമ്മയെ കുറിച്ചുള്ള ഓർമ പങ്കുവെച്ചുകൊണ്ട് നടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.