ന്യൂഡൽഹി: കോവിഡ് മഹാമാരിക്കാലത്ത് രാജ്യം അടച്ചുപൂട്ടിയ വേളയിൽ പലഭാഗങ്ങളിലായി കുടുങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികളുടെ രക്ഷകനായി മാറിയ നടൻ സോനൂ സൂദ് കൈയ്യടി നേടിയിരുന്നു. വെള്ളിത്തിരയിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ യഥാർഥ ജീവിതത്തിൽ നായകനായ മാറി.
മഹാമാരിക്കാലത്തെ സേവന പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങളും നടനെ തേടിയെത്തി. ഇപ്പോൾ സോനുവിനെ ആദരിക്കുന്നതിനായി പ്രത്യേക വിമാനം പുറത്തിറക്കിയിരിക്കുകയാണ് സ്പൈസ്ജെറ്റ്. സോനുവിന്‍റെ ചിത്രം ആലേഖനം ചെയ്ത ബോയിങ് 737 വിമാനമാണ് സ്പൈസ്ജെറ്റ് പുറത്തിറക്കിയത്.
കോവിഡ് കാലത്ത് സോനു സൂദ് ചെയ്ത േസവനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്താനാണ് ഉദ്ദേശിച്ചതെന്ന് കമ്പനി ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ അജയ് സിങ് വ്യക്തമാക്കി.
ലോക്ഡൗൺ കാലത്ത് ഇന്ത്യക്ക് പുറത്ത് കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാനുള്ള ദൗത്യത്തിനായി സോനു സൂദും സ്പൈസ്ജെറ്റും കൈകോർത്തിരുന്നു. ദൗത്യത്തിന്‍റെ ഭാഗമായി കിര്‍ഗിസ്ഥാനില്‍ അകപ്പെട്ട 1500ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളെയും ഉസ്ബെക്കിസ്ഥാന്‍, റഷ്യ തുടങ്ങി മറ്റുരാജ്യങ്ങളിലും കുടുങ്ങിയ നൂറുകണക്കിന് ഇന്ത്യക്കാരെയും നാട്ടിലെത്തിച്ചിരുന്നു.
ലോക്ഡൗൺ കാലത്തും ഇേപ്പാഴും സ്പൈസ്ജെറ്റിന്റെ ഭാഗത്ത് നിന്നുണ്ടായ പിന്തുണക്ക് സ്നേഹത്തിനും സോനു സൂദ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.