മിത്ത് വിവാദം കനക്കുമ്പോൾ തന്റെ വിശ്വാസത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ സുരേഷ് ഗോപി. സോഷ്യൽ മീഡിയ പേജിൽ വീട്ടിൽ നിന്നുള്ള ഗണേശ വിഗ്രഹത്തിന്റെയും പെയിന്റുങ്ങുകളുടെയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.
'താങ്കളുടെ മിത്ത് എന്റെ സത്യം. ആരേയും ഇന്നുവരെ ദ്രോഹിച്ചിട്ടില്ലാത്ത, കളങ്കമില്ലാത്ത, വഞ്ചനയും ദ്രോഹവും ചെയ്യാത്ത സര്‍വ്വസത്യം. എന്റെ വീട്ടിലെ എന്റെ സത്യം. ഞങ്ങളുടെ ജീവിതത്തിലെ ഞങ്ങളുടെ സത്യം കോടികണക്കിന് മനുഷ്യരുടെ സത്യം' സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
ജൂലൈ 21 ന് കുന്നത്തുനാട് ജി.എച്ച്.എസ്.എസിൽ വിദ്യാജ്യോതി പരിപാടിയിലായിരുന്നു സ്പീക്കർ എ എൻ ഷംസീർ മിത്ത് പരാമർശം നടത്തിയത്. നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണം. ഇപ്പോൾ എന്തൊക്കെയാ പഠിപ്പിക്കാൻ ശ്രമിക്കുന്നത്? വിമാനം കണ്ടുപിടിച്ചത് ആരാണ്? എന്റെ കാലത്ത് വിമാനം കണ്ടുപിടച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം റൈറ്റ് സഹോദരങ്ങളാണ്. ഇപ്പോൾ അവരല്ല. അത് തെറ്റാണ്. ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണ്. ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയത് എന്ന ചോദ്യത്തിന് മനുഷ്യൻറെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിൻറെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാൻ സാധിക്കണം' എന്നായിരുന്നു ഷംസീർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.